കുറെ സിനിമകൾ ഒന്നും നോക്കാതെ ചെയ്തു, അത് കരിയറിനെ ബാധിച്ചു- മനോജ് കെ ജയൻ

മലാളത്തിന്റെ പ്രിയതാരമാണ് മനോജ് കെ ജയൻ. നനിരവധി വിസ്മയങ്ങൾ പ്രേക്ഷകർക്കായി തീർത്തിട്ടുള്ള താരത്തിന് മലയാള സിനിമയിൽ നായകനായി ശോഭിക്കാൻ സാധിച്ചില്ല. പഴശ്ശിരാജയിലെ തലക്കൽ ചന്തുവും സർഗത്തിലെ കുട്ടൻ തമ്പുരാനും അനന്തഭദ്രത്തിലെ ദിഗംബരനുമൊക്കെ പ്രേക്ഷക മനസ്സുകളിൽ മായാതെ നിൽക്കുന്ന മനോജ് കെ ജയൻ കഥാപാത്രങ്ങളാണ്. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ കണ്ണൂർ, വെങ്കലം തുടങ്ങിയ ചിത്രങ്ങൾ വിജയിച്ചെങ്കിലും ആഘോഷം, കലാപം, സുര്യകീരിടം, കുങ്കുമച്ചെപ്പ് തുടങ്ങിയ സിനിമകളെല്ലാം പരാജയമായിരുന്നു. അതോടെ കൂടുതലും സഹനടനായും വില്ലൻ വേഷങ്ങളിലുമൊക്കെയാണ് പിന്നീട് മനോജ് കെ ജയനെ പ്രേക്ഷകർ കണ്ടത്.

ഇപ്പോഴിതാ തന്റെ കരിയർ നഷ്ടപ്പെടാനിടയായ സംഭവത്തെക്കുറിച്ച് തുറന്നുപറയുകയാണ് മനോജ്. നായകനായെത്തിയ കഥാപാത്രങ്ങൾ എൻറെ അഭിനയ ജീവിതത്തിൽ വലിയ ഉയർച്ചകൾ ഒന്നും ഉണ്ടാക്കി തന്നില്ല.ആ സമയത്തായിരുന്നു വീടു പണി തുടങ്ങിയത്. പണി പൂർത്തിയാക്കുന്നതിന് പണം ആവശ്യമായി വന്നു. എനിക്ക് സിനിമയല്ലാതെ മറ്റൊരു തൊഴിലില്ല. അങ്ങനെ ഒന്നും നോക്കാതെ സിനിമകൾ കമ്മിറ്റ് ചെയ്തുവെന്ന് മനോജ് പറയുന്നു.മനോജ് കെ ജയൻ നായകനായ പല ചിത്രങ്ങളും പരാജയപ്പെട്ടെങ്കിലും ചില സിനിമകൾ വൻ ഹിറ്റുകളായിരുന്നു. പാളയം, സ്വർണകിരീടം, കുടുംബസമേതം തുടങ്ങിയവ അതിൽ ചിലതുമാത്രം.

മലയാളികളുടെ പ്രിയനടി ഉർവശിയെ ആണ് മനോജ് കെ ജയൻ 1999ൽ വിവാഹം ചെയിതത്, എന്നാൽ 11 വർഷങ്ങൾക്ക് ശേഷം 2008ൽ ഇരുവരും വിവാഹ മോചിതർ ആകുക ആയിരുന്നു, തുടർന്ന് 2011ൽ ആശയെ മനോജ് കെ ജയൻ രണ്ടാം വിവാഹം ചെയ്യുക ആയിരുന്നു. ആശ തന്റെ ജീവിതത്തിൽ എത്തിയതോടെയാണ് താൻ നല്ലൊരു കുടുംബ നാഥൻ കൂടിയായത് എന്ന് മനോജ് കെ ജയൻ പറയുന്നു