അർബുദം മൂർച്ഛിച്ചു ചികിത്സയ്ക്ക് മറ്റ് വഴികളില്ല, സഹായം അഭ്യർത്ഥിച്ച് നടൻ

ചെന്നൈ: കാന്‍സര്‍ പിടിമുറുക്കിയതോടെ ജോലിക്കൊന്നും പോകാൻ സാധിക്കാത്തതിനാൽ ചികിത്സയ്ക്ക് പണമില്ലാത്ത ബുദ്ധിമുട്ടുകയാണ് തമിഴ്‌നടന്‍ തവാസി. ശിവകാര്‍ത്തികേയന്‍ ചിത്രം വരുതപടാത്ത വാലിബര്‍ സംഘം എന്ന ചിത്രത്തിലൂടെയാണ് തവാസി ശ്രദ്ധ നേടുന്നത്. കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ ചികിത്സയില്‍ കഴിഞ്ഞു വരികയാണ് അദ്ദേഹം.

അദ്ദേഹത്തെ ഇപ്പോള്‍ കണ്ടാല്‍ പെട്ടന്നു തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ്. കാന്‍സര്‍ അദ്ദേഹത്തെ ശരീരത്തെ മാറ്റി മറിച്ചിരിക്കുന്നു. എല്ലുംതോലുമായ അവസ്ഥ.സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ചികിത്സയ്ക്ക് നിവൃത്തിയില്ല. തുടര്‍ന്ന് സിനിമാ പ്രവര്‍ത്തകരോട് സഹായമഭ്യര്‍ത്ഥിച്ച് രംഗത്ത് വന്നിരിക്കുന്നത് മകന്‍ അറുമുഖമാണ്.

തവാസിയുടെ പ്രശ്നത്തില്‍ നടികര്‍ സംഘം ഇടപെടണമെന്നും ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ജ്യോത്സ്യന്റേയോ പൂജാരിയുടേയോ വേഷങ്ങളാണ് ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം അവതരിപ്പിച്ചത്.