വീടിനായി എല്ലാം ചെയ്തിട്ട് അച്ഛനു താമസിക്കാൻ യോ​ഗമില്ലാതായിപ്പോയി- വിനു മോഹൻ

ലോക്ക് ഡൗൺ സമയത്ത് തെരുവിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നവരെ കുളിപ്പിച്ചും അവർക്ക് പുതു വസ്ത്രം നൽകിയും സ്നേഹത്തിന്റെ മാതൃകകാട്ടിയ നടനാണ് വിനു മോഹൻ. അദ്ദേഹത്തിന്റെ ഭാര്യ വിദ്യയും സദാസമയം പ്രവർത്തനങ്ങൾക്കായി കൂടെയുണ്ടായിരുന്നു. ഇത്തവണത്തെ പെരുന്നാളും താരം അവർക്കൊപ്പമാണ് ആഘോഷിച്ചത്. ലോഹിതദാസം സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്കെത്തുന്നത്. വിനു മോഹന്റെ സഹോദരൻ അനു മോഹനും സിനിമയിൽ സജീവമാണ്.

ഇപ്പോളിതാ അച്ഛന്റെ വേർപാടിനെക്കുറിച്ചും അച്ഛന്റെ ശൂന്യതയെക്കുറിച്ചും പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് താരം. അച്ഛനായിരുന്നു എന്റെ ബലമെന്നും, അച്ഛൻ പോയതോടെ ഞങ്ങളുടെ ജീവിതത്തിൽ വലിയൊരു ശൂന്യത നിഴലിച്ചുവെന്നും താരം പറയുന്നു. 2011ലാണ് ഞങ്ങൾ സ്വന്തമായി ഒരു ഫ്ളാറ്റ് വാങ്ങിയത്. അച്ഛനായിരുന്നു ഫ്ളാറ്റിന്റെ ഫർണിഷിങ്ങ് മേൽനോട്ടം. താമസം മാറാൻ കുറച്ചുദിവസം ബാക്കിനിൽക്കെയാണ് അച്ഛന്റെ വിടവാങ്ങൽ.അതുകൊണ്ട് അച്ഛന് ഫ്ലാറ്റിൽ താമസിക്കാൻ സാധിച്ചില്ല. അത് ഇന്നും മനസ്സിനൊരു വേദനയാണ്

ചലച്ചിത്രരംഗത്തെ വലിയൊരു കുടുംബത്തിൽ നിന്നുമാണ് വിനു മോഹൻ അഭിനയ രംഗത്തേക്കെത്തിയത്. മുത്തശ്ശൻ കൊട്ടാരക്കര ശ്രീധരൻ നായർ, അമ്മാവൻ സായി കുമാർ, ഏവർക്കും പ്രിയങ്കരിയായ അമ്മ ശോഭ മോഹൻ, അനിയൻ അനു മോഹൻ, ചേട്ടത്തി വിദ്യാ മോഹൻ അങ്ങനെ കലാരംഗത്തുള്ള പ്രമുഖരെല്ലാം കുടുംബത്തിലുണ്ട്മോ വിനു മോഹന്. അടുത്തിടെ ഇറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അനു മോഹന്റെ കോൺസ്റ്റബിൾ കഥാപാത്രം വളരെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് പറയുകയാണ് അനുമോഹൻ.