വസ്ത്രത്തിനകത്തേക്കിട്ട കീ മോഹൻലാൽ തന്നെ എത്ര പിടിച്ചു കുലിക്കിയിട്ടും പുറത്ത് വന്നില്ല – ഗാന്ധർവം നായിക

മോഹൻലാൽ നായകനായി എത്തിയ സൂപ്പർഹിറ്റ് ചിത്രമാണ് ഗാന്ധർവം. നടിയും മോഡലുമായ കാഞ്ചനാണ് മോഹൻലാലിന്റെ നായികയായെത്തിയത്. സിനിമ ചിത്രീകരണത്തിലെ ചില രസകരമായ സംഭവങ്ങൾ നായിക ഓർത്തെടുക്കുകയാണ്. തന്റെ അഭിനയ ജീവിതത്തിലെ വേറിട്ടൊരു അനുഭവമാണ് ലാലേട്ടൻ ഒപ്പം ഗന്ധർവം സിനിമയിൽ അഭിനയിച്ചപ്പോൾ ഉണ്ടായതെന്നും മറ്റ് ഇൻഡസ്ട്രികളിൽ ഇത്രയും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും താരം പറയുന്നു.

ഗന്ധർവം സിനിമയിൽ അഭിനയത്തിന്റെ ഇടക്ക് ഉണ്ടായ ഒരു രംഗം ഓർക്കുമ്പോൾ ഇപ്പോളും ചിരി വരാറുണ്ടെന്നും. ഒരു കീ ഒളിപ്പിക്കുന്ന രംഗത്തിൽ അത് തന്റെ ഡ്രെസ്സിന്റെ അകത്ത് എടുത്ത് ഇടുകയും തുടർന്ന് മോഹൻലാൽ വന്ന് പൊക്കി തിരിച്ചു കുലുക്കി കീ വെളിയിൽ ഇടുന്നതുമാണ് രംഗം എന്നാൽ ആ രംഗം രണ്ട് തവണ എടുത്തപ്പോളും മോഹൻലാൽ തന്നെ എത്ര പിടിച്ചു കുലിക്കിയിട്ടും കീ വെളിയിൽ വന്നില്ല പിന്നീട് കീ വീഴുന്ന ഷോട്ട് മാത്രമായി ഷൂട്ട്‌ ചെയ്യുകയായിരുന്നു. ഡ്രസ്സിനകത്ത് നിന്ന് കീ എടുത്ത് കൈ കൊണ്ട് താഴെ ഇടുന്ന ഷോട്ട് ആണ് പിന്നീട് ചെയ്തതതെന്നും താരം പറയുന്നു.

തെലുങ്ക്, ഹിന്ദി മലയാളം ചിത്രങ്ങളിൽ തിളങ്ങി നിന്ന താരത്തിന്റെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു ഗന്ധർവം. പിന്നീട് ഹിന്ദിയിലും തെലുങ്കിലും സജീവമായ താരം വിവാഹത്തോടെ സിനിമ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. 1993 ൽ ഇറങ്ങിയ ഇ സിനിമ സംഗീത് ശിവനാണ് സംവിധാനം ചെയ്തത്. ഡെന്നിസ് ജോസഫ് തിരക്കഥ എഴുതിയ ചിത്രം വൻ വിജയം നേടിയിരുന്നു. സിനിമക്ക് ഒപ്പം അതിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.