അങ്ങോട്ട്‌ വിളിച്ചില്ലേലും ഇങ്ങോട്ടു വിളിച്ചു എവിടെയാടി നീ എന്ന് അന്വേഷിക്കുന്ന ആളാണ് ലളിതാമ്മ- വീണ

വെള്ളിമൂങ്ങയിലെ പഞ്ചായത്ത് പ്രസിഡന്റായ ബിന്ദുവായെത്തി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് വീണ നായർ. ബി​ഗ് ബോസിലൂടെ ധാരാളം ആരാധകരെയും വീണ സമ്പാദിച്ചു. ബി​ഗ് ബോസിലെ കരുത്തുറ്റ മത്സരാർത്ഥിയായിരുന്നു വീണ. ടിക് ടോക്കിലും സമൂഹ മാധ്യമങ്ങളിലും സജീവം ആയ വീണ മിക്ക വിശേഷങ്ങളും ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വീണയുടെ കുറിപ്പാണ്. ദുബായിൽ നിന്ന് നാട്ടിലേക്ക് വരാൻ സാധിക്കാഞ്ഞതിന്റെ ദുഖമാണ് താരം പങ്കുവെച്ചിരിക്കുന്നത്. കെപിഎസി ലളിതയുമായുള്ള ആത്മ ബന്ധത്തെ കുറിച്ചും വീണ വാചാലയാകുന്നുണ്ട്

എന്റെ മായാവതിഅമ്മ… ലളിതാമ്മ, അങ്ങോട്ട്‌ വിളിച്ചില്ലേലും ഇങ്ങോട്ടു വിളിച്ചു എവിടെയാടി നീ എന്നാ ഇങ്ങോട്ടു വരുന്നേ. നിന്നെ കാണാൻ കൊതിയാവുന്നു എന്ന് പറഞ്ഞു വിളിക്കുന്ന ഒരാളെ ഉള്ളു, അത് ലളിതാമ്മ ആണ്. ഇത്ര നാൾ ഈ അഭിനയമേഖലയിൽ നിന്നിട്ട് എന്നെ ഇങ്ങോട്ടു വിളിച്ചു കരുതലോടെ കാര്യങ്ങൾ ചോദിക്കുന്നത് അമ്മയും ഒപ്പം മഞ്ജുചേച്ചിയുമാണ്…. പതിവുപോലെ കഴിഞ്ഞ ദിവസവും വന്നു കാൾ.. എവിടാ നീ എന്ന് ചോദിച്ചു…..നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കാൻ വളരെ വളരെ കുറച്ചു ആൾകാർ മതി… നമ്മൾ സ്നേഹിക്കുന്നവരെ അല്ല, നമ്മളെ സ്നേഹിക്കുന്നവരെ വേണം സ്നേഹിക്കാൻ…

 

View this post on Instagram

 

എന്റെ മായാവതിഅമ്മ… ലളിതാമ്മ, അങ്ങോട്ട്‌ വിളിച്ചില്ലേലും ഇങ്ങോട്ടു വിളിച്ചു എവിടെയാടി നീ എന്നാ ഇങ്ങോട്ടു വരുന്നേ. നിന്നെ കാണാൻ കൊതിയാവുന്നു എന്ന് പറഞ്ഞു വിളിക്കുന്ന ഒരാളെ ഉള്ളു, അത് ലളിതാമ്മ ആണ്. ഇത്ര നാൾ ഈ അഭിനയമേഖലയിൽ നിന്നിട്ട് എന്നെ ഇങ്ങോട്ടു വിളിച്ചു കരുതലോടെ കാര്യങ്ങൾ ചോദിക്കുന്നത് അമ്മയും ഒപ്പം മഞ്ജുചേച്ചിയുമാണ്…. പതിവുപോലെ കഴിഞ്ഞ ദിവസവും വന്നു കാൾ.. എവിടാ നീ എന്ന് ചോദിച്ചു…..നമ്മളെ ആത്മാർത്ഥമായി സ്നേഹിക്കാൻ വളരെ വളരെ കുറച്ചു ആൾകാർ മതി… നമ്മൾ സ്നേഹിക്കുന്നവരെ അല്ല, നമ്മളെ സ്നേഹിക്കുന്നവരെ വേണം സ്നേഹിക്കാൻ… @pillai_manju

A post shared by veena nair (@veenanair143) on

തട്ടീം മുട്ടീം പരമ്പരയിൽ അഭിനയിക്കവെയാണ് വീണ ബിഗ് ബോസിൽ പങ്കെടുക്കാൻ പോകുന്നത്. കെപിഎസി ലളിതയുടെ മകളായിട്ടാണ് താരം പരമ്പരയിൽ എത്തുന്നത്. പരമ്പരയിൽ മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ച ഒരു കഥാപാത്രമായിരുന്നു വീണയുടേത്. ലോക്ക് ഡൗണിന് ശേഷം തട്ടീം മുട്ടീം വീണ്ടും ആരംഭിച്ചിട്ടുണ്ട്. കോകിലയെ പ്രേക്ഷകർ മിസ് ചെയ്യുന്നുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നുണ്ട്.