ബെഡ്റൂം സീൻ ഉണ്ടാകരുതെന്ന് അഭിനയിക്കും മുന്നെ അച്ഛൻ എന്നോട് പറഞ്ഞിരുന്നു- ലക്ഷ്മി ഗോപാലസ്വാമി

മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാൻ വിളിച്ചപ്പോൾ ലക്ഷ്മി ​ഗോപാലസ്വാമിയോട് അച്ഛൻ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാവുന്നത്. ആ സിനിമ ചെയ്യുമ്പോൾ ഒരുപാട് റൊമാന്റിക് ആയ സീനുകൾ അതിലുണ്ടോയെന്ന് താൻ ചോദിച്ചിരുന്നുവെന്നും, നായകനുമായി കട്ടിലിൽ കിടക്കുന്ന സീനൊന്നും ഉണ്ടാവരുതെന്ന് അച്ഛൻ നിബന്ധന വച്ചുവെന്നും ലക്ഷ്മി തുറന്ന് പറഞ്ഞു.

വാക്കുകൾ, ആ സിനിമ ചെയ്യുമ്പോൾ ഒരുപാട് റൊമാന്റിക് ആയ സീനുകൾ അതിലുണ്ടോയെന്ന് താൻ ചോദിച്ചിരുന്നു, നായകനുമായി കട്ടിലിൽ കിടക്കുന്ന സീനൊന്നും ഉണ്ടാവരുതെന്ന് അച്ഛൻ നിബന്ധന വച്ചു. താൻ വളരെ ഇഷ്ടപ്പെട്ട് ചെയ്ത സിനിമയായിരുന്നു അത്, ഷൂട്ടിംഗിനെത്തുമ്പോൾ എന്താകുമെന്ന പേടിയുണ്ടായിരുന്നു , പക്ഷെ എല്ലാവരുടേയും പിന്തുണ കൊണ്ട് സീത എന്ന ശക്തമായ സ്ത്രീ കഥാപാത്രം ചെയ്യാൻ എനിക്ക് ധൈര്യമായി. നമ്മുടെ സീൻ നന്നായാലും ലോഹി സാർ അത് അങ്ങനെ തുറന്നു പറയില്ല. പക്ഷേ അദ്ദേഹത്തിന്റെ തലകുലുക്കലിൽ നിന്ന് സീൻ ഓക്കേ ആണെന്ന് നമുക്ക് പിടി കിട്ടും

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി. 50കാരിയായ ലക്ഷ്മി വിവാഹം കഴിച്ചിട്ടില്ല. ‘അരയന്നങ്ങളുടെ വീട്’ എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ് ലക്ഷ്മി ഗോപാലസ്വാമി മലയാള സിനിമയിൽ എത്തുന്നത്. മലയാളത്തിൽ നായികയായും സഹനടിയായുമെല്ലാം സജീവമായിരുന്ന അവർ മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും തിളങ്ങി. അഭിനേത്രി മാത്രമല്ല മികച്ചൊരു നർത്തകി കൂടിയാണ് താരം. ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമാവുന്ന സല്യൂട്ട് എന്ന ചിത്രത്തിലാണ് ലക്ഷ്മി അഭിനയിക്കുന്നത്. സല്യൂട്ടിന്റെ ഷൂട്ടിനിടെ ദുൽഖർ സൽമാനോടൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ നടി പങ്കുവെച്ചിരുന്നു.