രണ്ടു തവണ ഗര്‍ഭിണിയായെങ്കിലും അബോര്‍ഷനായി; അന്ന് സംഭവിച്ച പലതും മറക്കാന്‍ പറ്റുന്നില്ല; ലക്ഷ്മി പ്രിയ

ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ പരിചയമുള്ള മുഖമാണ് ലക്ഷ്മിപ്രിയയുടേത്. ‘കഥ തുടരുന്നു’ എന്ന ജയറാം ചിത്രത്തിലെ തന്റേടിയായ മല്ലിക എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ താരമാണ് ലക്ഷ്മിപ്രിയ ഏറെ വര്‍ഷങ്ങങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഒരു കുഞ്ഞിനെ ലഭിച്ചത്. ലക്ഷ്മി കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര് മാതംഗി എന്നാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് ലക്ഷ്മി വെളിപ്പെടുത്തുന്നത്.

’18 വയസ്സിലായിരുന്നു എന്റെ വിവാഹം. ജയേഷേട്ടന് അന്ന് 28 വയസ്സ്. രണ്ടു തവണ ഗര്‍ഭിണിയായെങ്കിലും അബോര്‍ഷനായി. അതിനിടെ സിനിമയില്‍ തിരക്ക് കൂടി. അതോടെ കുഞ്ഞ് എന്ന ചിന്ത തല്‍ക്കാലം മാറ്റിവച്ചു. അതിന്റെ പേരില്‍ ധാരാളം കുത്തുവാക്കുകളും സഹതാപവുമൊക്കെ കേട്ടു. പക്ഷേ, കുഞ്ഞിനെ ജനിപ്പിച്ചിട്ട് മാത്രം കാര്യമില്ലല്ലോ. അതിനുള്ള ജീവിത സാഹചര്യം കൂടി ഒരുക്കണമല്ലോ എന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്. അങ്ങനെ 12 വര്‍ഷം കടന്നു പോയി. പ്രായം കടന്നു പോകുന്തോറും ഇനിയും വൈകിപ്പിക്കേണ്ട എന്നും തോന്നി. അങ്ങനെ മുപ്പതാമത്തെ വയസ്സില്‍ വീണ്ടും ഗര്‍ഭിണിയായി’ എന്നും ലക്ഷ്മി പറഞ്ഞു .

ഗര്‍ഭിണിയാണെന്ന് താന്‍ അറിഞ്ഞ നിമിഷം മുതല്‍ക്കെ തുടങ്ങിയ പ്രാര്‍ത്ഥനയായിരുന്നു. എന്നാല്‍ മൂന്ന് ആഴ്ച്ച കഴിഞ്ഞപ്പോള്‍ മുതല്‍ ബ്ലീഡിങ് ആരംഭിച്ചു. അതോടെ ഒരു ഘട്ടത്തില്‍ വച്ച് തനിക്ക് കുഞ്ഞിനെ നഷ്ടപെട്ടേക്കാം എന്നും തോന്നിയിരുന്നു. കുഞ്ഞിനെ നഷ്ടപ്പെടുമോ, കുഞ്ഞിന്റെ ആരോഗ്യം മോശമാകുമോ എന്നൊക്കെ ആശങ്ക നിലനില്‍ക്കവേ സിസേറിയന്‍ നടത്തുകയും ചെയ്തു .അബോധാവസ്ഥയിയില്‍ കഴിഞ്ഞിരുന്നു എങ്കിലും കണ്‍മുന്നില്‍ ഞാന്‍ മൂകാംബിക ദേവിയെ കാണുന്നുണ്ടായിരുന്നു. ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ കാത്തിരിപ്പിനൊടുവില്‍ ആറാം മാസത്തില്‍ ജനിച്ച കുഞ്ഞാണ് മാതംഗിയെന്നും ലക്ഷ്മി പറഞ്ഞു.