യുവാക്കളുടെ എനർജി ലെവൽ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്- ലെന

മലയാളത്തിൽ ഏതു തരം സ്വഭാവ വേഷങ്ങളിലും ഇണങ്ങുന്ന നടിയാണ് ലെന. സിനിമയിൽ അഭിനയിക്കുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു.അത് സഫലമായി. പക്ഷേ പ്രതീക്ഷ രീതിയിൽ എത്തിപ്പെടാനായില്ലെന്ന് നടി ലെന പറഞ്ഞു. മലയാളസിനിമയിൽ നിന്നും ലെന ഇടയ്ക്കൊന്നു മാറി നിന്നിരുന്നു. അത് കഴിഞ്ഞ് വലിയൊരു ചുവട് വയ്പ്പായിരുന്നു ലെന നടത്തിയത്.

നടി ലെനയുടെ പഴയൊരു അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. നേരത്തെ പറഞ്ഞതുപോലെ ചില പ്രശ്‌നങ്ങൾ താൻ നേരിട്ടിട്ടുണ്ടെന്ന് ലെന പറയുന്നതാണ് ഇത്. “മിക്കപ്പോഴും യുവാക്കളുടെ എനർജി ലെവൽ കൂടുന്നത് രാത്രി 12 മണിക്കും മൂന്ന് മണിക്കും ഇടയിലാണ്. 12 മണിക്കും മൂന്ന് മണിക്കും ഇടയിലുള്ള മിസ്ഡ് കോൾസ് എല്ലാം..മിസ്ഡ് കോൾസ് ആണെങ്കിൽ പോട്ടേ..ഇതിങ്ങിനെ റിങ് ചെയ്‌തോണ്ടിരിക്കും,” ആ സമയത്തെ ഫോൺ കോൾസ് ശല്യം ഒഴിവാക്കാനായി രാത്രി പത്ത് മണി കഴിഞ്ഞാൽ സൈലന്റ് ആക്കിവയ്ക്കുമെന്നും ലെന ഈ അഭിമുഖത്തിൽ പറയുന്നുണ്ട്.

ലെനയേ ലെന അഭിലാഷ് എന്നും അറിയപ്പെടുന്നു.2004 ജനുവരി 16 നു പ്രമുഖ തിരക്കഥാകൃത്തായ അഭിലാഷിനെ വിവാഹം ചെയ്തു. പിന്നീട് ഇരുവരും വിവാഹ ബന്ധം വേർപെടുത്തി ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെയാണ് ആദ്യം വെള്ളിത്തിരിയിൽ എത്തുന്നത്. പിന്നീട് കരുണം, ഒരു ചെറു പുഞ്ചിരി, വർണ്ണക്കാഴ്ചകൾ, സ്പിരിറ്റ് എന്നീ സിനിമകളിൽ അഭിനയിച്ചു. മലയാള ചലച്ചിത്രങ്ങളിലും മലയാളം ടെലിവിഷൻ പരമ്പരകളിലുമാണ് അഭിനയിച്ചിട്ടുള്ളത്. മനഃശാസ്ത്രത്തിൽ ഉപരി പഠനം നടത്തിയ ലെന, മുംബൈയിൽ സൈക്കോളജിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.

ട്രാഫിക് എന്ന 2011 പുറത്തിറങ്ങിയ സിനിമയിലൂടെയാണ് സിനിമയിൽ വഴിത്തിരിവുണ്ടായത്. പിന്നീട് സ്നേഹ വീട്, ഈ അടുത്ത കാലത്ത് സ്പിരിറ്റ്, തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. മനഃശാസ്ത്രജ്ഞയായി കുറച്ചു കാലം ജോലി ചെയ്ത ശേഷം എഷ്യാനെറ്റിന്റെ യുവർ ചൊയ്സ് എന്ന പരിപാടിയിൽ അവതാരകയായി. അതിനു ശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിൽ അഭിനയിച്ചു. പിന്നീട് ഓഹരി എന്ന അമൃത പരമ്പരയിലും അഭിനയിച്ചു.ലെനയുടെ രണ്ടാം വിവാഹം നടന്നു എന്നുള്ള വാർത്തകളും വന്നിരുന്നു.