മിന്നുകെട്ട് പരമ്പയിലെ ലക്ഷ്മി, നടി മീനാക്ഷി സുനിലിന്റെ ഇപ്പോഴത്തെ ജീവിതം

മലയാള മിനിസ്‌ക്രീന്‍ രംഗത്തെ ജനകീയ പരമ്പരകളില്‍ ഒന്നായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന മിന്നുകെട്ട. പരമ്പരയിലെ ടൈറ്റില്‍ സോങ് ആയ അശകുശലേ പെണ്ണുണ്ടോ എന്നത് അക്കാലത്ത് വന്‍ ഹിറ്റായിരുന്നു. മിന്നുകെട്ടില്‍ ലക്ഷ്മി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നടി മീനാക്ഷി സുനിലാണ്. മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് മീനാക്ഷി.

സീരിയലുകളിലും സിനിമകളിലും ഒരുപോലെ തിളങ്ങിയ നടിയാണ് മീനാക്ഷി. ഇപ്പോള്‍ താരം അഭിനയ രംഗത്ത് സജീവമല്ല. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് നടി. മലയാളി തനിമയാര്‍ന്ന കഥാപാത്രങ്ങളായിരുന്നു മീനാക്ഷിയെ തേടി എത്തിയിരുന്നുത്. പകിട പമ്പരം എന്ന ഹാസ്യ പരമ്പരയിലും നടി ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു. സീരിയലിന് പുറമെ സിനിമയിലും തന്റേതായ ഇടം നടി കണ്ടെത്തിയിരുന്നു.

സത്യന്‍ അന്തിക്കാട് ചിത്രം വീണ്ടും ചില വീട്ടുകാര്യങ്ങള്‍, വിനയന്‍ ചിത്രം രാക്ഷസരാജാവ് എന്നീ സിനിമകളില്‍ മീനാക്ഷി അഭിനയിച്ചു. ഏഷ്യാനെറ്റിലെ ഹരിചന്ദനം സീരിയലിലാണ് അവസാനമായി അഭിനയിച്ചത്. വിവാഹശേഷം അഭിനയരംഗത്തു നിന്ന് താരം ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോള്‍ കുടുംബത്തോടൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് നടി.