എം പി എ എം ആരിഫ് അഭിനയരംഗത്തേക്ക്; സൈജു കുറുപ്പ് ചിത്രത്തില്‍ പ്രധാന വേഷം

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണക്കമ്ബനിയായ വേഫെറെര്‍ നിര്‍മ്മിക്കുന്ന നടന്‍ സൈജു കുറുപ്പിന്റെ കരിയറിലെ നൂറാമത്തെ ചിത്രമായ ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ എന്ന ചിത്രത്തില്‍ എം.പി എ എം ആരിഫും അഭിനയിക്കുന്നു. അരുണ്‍ വൈഗ സംവിധാനം ചെയ്ത ചിത്രം വരുന്ന ഫെബ്രുവരി ഇരുപത്തിയഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്

സിനിമയെ കുറിച്ച്‌ എം പി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ച വാക്കുകള്‍:

‘കഴിഞ്ഞ കൊവിഡ് കാലത്തിന് തൊട്ടുമുമ്ബ് ഷൂട്ടിംഗ് ആരംഭിച്ചതാണ് ഉപചാരപുര്‍വ്വം ഗുണ്ടജയന്‍. മലയാള ചലച്ചിത്ര രംഗത്ത് ഒട്ടേറെ സിനിമകളില്‍ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഗ്രഹീതനായ നടനാണ് സൈജു കുറുപ്പ്.

അദ്ദേഹത്തിന്റെ കുടുംബം ആലപ്പുഴ ജില്ലയിലെ പാണാവള്ളിയില്‍ അച്ഛനും അമ്മയും എല്ലാം അവിടെ ആയിരുന്നു താമസം. അച്ഛന്‍ വാഹന അപകടത്തില്‍ പെട്ടു മരിച്ചു. അദ്ദേഹം നായകനായ നമുക്കെല്ലാം പ്രിയങ്കരനായ യുവ സംവിധായകന്‍ അരുണ്‍ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യത്തെ സ്വിച്ച്‌ ഓണ്‍ കര്‍മം നിര്‍വഹിച്ചത് ഞാന്‍ ആയിരുന്നു.

കൊവിഡ് കാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചെങ്കിലും സമയത്ത് റിലീസ് ചെയ്യുവാന്‍ കഴിഞ്ഞിരുന്നില്ല. നല്ല രസകരമായ മുഹൂര്‍ത്തങ്ങള്‍ ഉള്ള ഒരു സിനിമയാണ് ഗുണ്ട ജയന്‍. ഷൂട്ടിംഗ് വേളയില്‍ ഞാനും പലതവണ ലൊക്കേഷനുകളില്‍ വരികയും ചെയ്തു. ഈ സിനിമ പ്രേക്ഷക സമൂഹം ഏറ്റെടുക്കും എന്ന് എനിക്ക് ഉറച്ച പ്രതീക്ഷ ഉണ്ട്. നല്ല വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു’.