അജിത്തിനെക്കാളും വിജയിയെക്കാളും സുന്ദരൻ യേശു-മോഹിനി

മലയാളികളുടെ ശാലീന സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു മോഹിനി. പഞ്ചാബി ഹൗസ്, പരിണയം, കലക്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്ക് നടി പ്രീയപ്പെട്ടവളായി മാറി. വിവാഹശേഷം ചെന്നൈയിൽ കുടുംബ ജീവിതം നയിക്കുന്നതിനിടയിലും താരം സിനിമയെ ഏറെ സ്നേഹിച്ചു. അതോടെ മലയാളത്തിലേക്ക് വീണ്ടും തിരിച്ചെത്തിയിരുന്നു. വേഷത്തിൽ മമ്മൂട്ടിയുടെ ഭാര്യ വേഷം, മോഹൻലാലിന്റെ ഇന്നത്തെ ചിന്താവിഷയത്തിൽ ചെറിയൊരു വേഷം ചെയ്തു അവസാനമായി 2011 സുരേഷ് ഗോപി ചിത്രം കളക്ടറിലെ മേയർ വേഷവും ശ്രദ്ധനേടി.

മോഹിനിയെ അടുത്തകാലത്തായി നമ്മൾ പല ടെലിവിഷൻ ഷോകളിലും കണ്ടിരുന്നു. മോഹിനി എന്ന പേര് ഉപേക്ഷിച്ച് ക്രിസ്റ്റീനയായി മതംമാറി സുവിശേഷ പ്രചരണരംഗത്ത് സജീവമാണ് ഈ അഭിനേത്രി ഇപ്പോൾ.പക്ഷെ സിനിമയിൽ നിന്നും മാറാനുള്ള കാരണം ആരും അനേഷിചില്ല സ്‌പോണ്ടിലോസിസ എന്ന രോഗം ബാധിക്കുകയും പിന്നീട് അബോർഷൻ ആകുകയും ചെയ്തതോടെ മോഹിനി സിനിമയിൽ നിന്നും സ്വയം ഒഴിഞ്ഞു പോയി പ്രേക്ഷകർക്ക് അതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു.ഈ കാലയളവിൽ അവസ്ഥയിലാണ് മോഹിനി വിഷാദ രോഗത്തിനു അടിമപ്പെട്ടുവെന്നായിരുന്നു വാർത്തകൾ. ഈ കാലയളവിൽ വീട്ടുജോലിക്കാരിയിൽ നിന്നും ബൈബിൾ വാങ്ങി വായിക്കാൻ ഇടയായത്. ബൈബിൾ വായന മോഹിനിയുടെ വിഷാദ രോഗം മാറ്റാൻ കാരണമായി അതോടെ മോഹിനി എന്ന ഹിന്ദു പെൺകുട്ടി ക്രിസ്തു മതം സ്വീകരിക്കാൻ തീരുമാനിക്കുകയായിരുന്നു.

ക്രൈസ്തവവിശ്വാസം സ്വീകരിച്ച ശേഷം അമേരിക്കയിലെ സെൻറ്.മൈക്കിൾ അക്കാദമിയിൽ നിന്നും സ്പിരിച്വൽ വെൽഫെയർ ആൻഡ് ഡെലിവെറൻസ് കൗൺസലിംഗിൽ അവർ പഠനം പൂർത്തിയാക്കി. ശേഷം സെൻറ്.പാദ്രെ പിയോ സെൻററിൽ കേസ് കൗൺസിലർ ആയിരുന്നു. ഇപ്പോൾ വാഷിംഗ്ടണിലെ സിയാറ്റിലിൽ ഭർത്താവ് ഭാരത് പോൾ കൃഷ്ണസ്വാമിക്കും മക്കളായ അനിരുദ്ധ് മൈക്കിൾ ഭാരത്, അദ്വൈത് ഗബ്രിയേൽ ഭാരത് എന്നിവർക്കുമൊപ്പമാണ് ക്രിസ്റ്റീന മോഹിനി കഴിയുന്നത്. ഡിവോഷണൽ ടെലിവിഷൻ ചാനലുകളിലും ഇവർ സുവിശേഷ പ്രാസംഗികയായി എത്തുന്നുണ്ട്.

ഇപ്പോൾ വൈറലാകുന്നത് മോഹിനി ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ്. തഞ്ചാവൂരിലെ ബ്രാഹ്മണ കുടുംബത്തിലാണ് താരം ജനിച്ചത്. 2013ലാണ് ക്രിസ്തുമതം സ്വീകരിച്ചു ക്രിസ്റ്റീന ആയത്. നല്ല ഒരു വ്യക്തിയെ വിവാഹം കഴിച്ചിട്ടും ഭർത്താവിനെ ഉൾക്കൊള്ളാൻ പറ്റിയില്ല. പല തവണ വിവാഹ മോചനത്തിന് ശ്രമിച്ചു എന്നാൽ ഇതിൽ നിന്നെല്ലാം തന്നെ രക്ഷിച്ചത് യേശുവാണ്. മനസിനുണ്ടായ വിഷമഘട്ടത്തിൽ താൻ ഒരു സ്വപ്നം കണ്ടു.പ്രളയത്തിൽ പെട്ടുപോവുന്നതാണ് കണ്ടത്. ആ പ്രളയം താൻ ചെയ്താൽ പാപങ്ങൾ ആയിരുന്നു. അവിടെ മറുകരയിൽ കുറെ നായകന്മാരെ കണ്ടു, അജിത്, വിജയ് ഒക്കെ സുന്ദരന്മാരാണെന്നു പറയുന്നവർ ഉണ്ടാകും എന്നാൽ അവരെക്കാളൊക്കെ സുന്ദരനായ ഒരാളെ ഞാൻ കണ്ടു. അയാളുടെ അടുത്ത് ഒരു ബോട്ടും കണ്ടു ആ ബോട്ടിലേക്ക് അയാൾ വിരൽ ചൂണ്ടി. അത് യേശുവായിരുന്നു എന്നുമാണ് മോഹിനി പറഞ്ഞത്.