അച്ഛനും അമ്മയും ചെറുപ്പത്തിലേ നഷ്ടപ്പെട്ടു, അദ്വൈത് കഴിയുന്നത് 78കാരനായ മുത്തച്ഛന്റെ തണലിൽ

ആലപ്പുഴ : മൂന്നാം ക്ലാസ്സുകാരനായ അദ്വൈതിന് ആകെ കൂട്ടായുള്ളത് 78 വയസ്സുകാരനായ നടരാജൻ മുത്തച്ഛൻ‌ മാത്രമാണ്. അദ്വൈതിന്റെ മുഖത്തേക്ക് നോക്കുമ്പോൾ മുത്തച്ഛന്റെ കണ്ണ് നിറയും, തനിക്കെന്തെങ്കിലും സംഭവിച്ചാൽ അദ്വൈതിന് ആരുമില്ലെന്ന് ഓർക്കുമ്പോൾ സങ്കടത്തിലാകും.അദ്വൈതിന് രണ്ടു വയസ്സുള്ളപ്പോഴാണ് അമ്മ ഗീതു വിട്ടുപോയത്. അച്ഛൻ ജയരാജും അപ്പൂപ്പൻ വലിയ കരിത്തറ വീട്ടിൽ നടരാജനുമായിരുന്നു പിന്നെ അദ്വൈതിന്റെ എല്ലാം.

മുത്തച്ഛൻ നടരാജൻ പശുവളർത്തിയാണ് ഇപ്പോൾ അദ്വൈതിനെ നോക്കുന്നത്. പഠിക്കാൻ മിടുക്കനായ ഇവനെ ഫീസില്ലാതെ പഠിപ്പിക്കുന്നത് ചേർത്തല മുട്ടത്തിപ്പറമ്പ് പ്രതീക്ഷാഭവൻ സ്കൂൾ അധികൃതരാണ്. ആനിയമ്മ എന്ന ട്യൂഷൻ ടീച്ചറും സൗജന്യമായി പഠിപ്പിക്കുന്നു. പ്രഭാത ഭക്ഷണം ഒരുവീട്ടുകാർ കൊടുക്കും. ഉച്ചഭക്ഷണം ഒരു സഹപാഠി ദിവസവും കൊണ്ടുവന്നു കൊടുക്കുമായിരുന്നു. വൈകീട്ടുള്ള ഭക്ഷണം ബന്ധുക്കൾ നൽകും.

അദ്വൈതിന് രണ്ടു വയസ്സുള്ളപ്പോഴാണ് അമ്മ ഗീതു വിട്ടുപോയത്. അച്ഛൻ ജയരാജും അപ്പൂപ്പൻ വലിയ കരിത്തറ വീട്ടിൽ നടരാജനുമായിരുന്നു പിന്നെ അദ്വൈതിന്റെ എല്ലാം.2018 മാർച്ച് 29 ന് അച്ഛൻ ജയരാജ് അപകടത്തിൽപെട്ടു മരിച്ചതോടെ അദ്വൈതിന് മാതാപിതാക്കളുടെ സ്‌നേഹം പൂർണമായും നഷ്ടപ്പെട്ടു. ലൈറ്റ് ആൻഡ് സൗണ്ട് തൊഴിലാളിയായിരുന്ന ജയരാജ് കുമരകത്തു ജോലിക്കിടെ വൈദ്യുതാഘാതമേറ്റാണ് മരിച്ചത്.അച്ഛനും അമ്മയുമില്ലാത്ത വിഷമം അറിയിക്കാതെ പിന്നീട് നടരാജനാണ് അദ്വൈതിനെ സംരക്ഷിച്ചത്.

അദ്വൈതന്റെ സഹായത്തിനായി പഞ്ചായത്ത് അംഗം ജോസഫ് ജോബിൻ മുൻകയ്യെടുത്ത് സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. യൂണിയൻ ബാങ്ക് ചേർത്തല ശാഖയിൽ അദ്വൈതിന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഫോൺ: 9747022404, 9995676863. ബാങ്ക് അക്കൗണ്ട് നമ്പർ: 360902120001143, ഐഎഫ്എസ് കോഡ്: UBINO536091.