മോളി കണ്ണമാലി ​ഗുരുതരാവസ്ഥയിൽ, സഹായം അഭ്യർത്ഥിച്ച് ദിയ സന

ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. തന്റേതായ ശൈലി കൊണ്ട് മിനിസ്ക്രീനിൽ ചുവട് ഉറപ്പിച്ച മോളി , ചെറിയ വേഷങ്ങളിൽ ബിഗ് സ്ക്രീനിലും എത്തി . തന്റേതായ ശൈലി കൊണ്ട് പ്രേക്ഷകരെ ചിരിപ്പിക്കുവാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു. എറണാകുളം ജില്ലയിലെ പുത്തൻ തോട് പാലം എന്ന സ്ഥലത്താണ് മോളി കണ്ണമാലിയും കുടുംബവും ജീവിക്കുന്നത്. ഹൃദ്രോഗത്തിന് ചികിത്സയിലാണ് മോളി കണ്ണമാലി. ഒരു ഹാർട്ട് അറ്റാക്ക് താരത്തിന് വന്നിരുന്നു. ഒരുപാട് പണം ചികിത്സയ്ക്കായി ചിലവായി. ഇപ്പോളിതാ മോളി കണ്ണമാലി ​ഗുരുതരാവസ്ഥയിലാണെന്ന വാർത്തകളാണ് പുറത്തു വരുന്നത്.

സാമൂഹ്യ പ്രവർത്തകയും ബിഗ്ഗ് ബോസ് താരവുമായ ദിയ സനയാണ് മോളി കണ്ണമാലിയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ പോസ്റ്റ് പങ്കുവച്ചത്. ആശുപത്രിയിൽ നിന്നുമുള്ള നടിയുടെ ഫോട്ടോ സഹിതം സഹായം അഭ്യർത്ഥിച്ചുകൊണ്ടാണ് ദിയ സനയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.

‘മോളി കണ്ണമാലി ഗുരുതര അവസ്ഥയിൽ ഗൗതം ഹോസ്പിറ്റലിൽ വെന്റിലേറ്റർ ആണ്. അതുകൊണ്ട് നിങ്ങളാൽ കഴിയുന്ന ഒരു കൈ സഹായം ചെയ്ത് സഹരിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. ഈ ഗൂഗിൾ പേ നമ്പർ മോളിയമ്മയുടെ മകൻ ജോളിയുടേതാണ് 8606171648. സഹായിക്കാൻ കഴിയുന്നവർ സഹായിക്കണേ’ എന്നാണ് ദിയ സനയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്.