കേരളത്തിൽ വൃത്തിയുള്ള ടോയിലറ്റുകൾ ഇല്ല, വിമർശനവുമായി സംയുക്ത

പോപ്കോൺ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് സംയുക്ത മേനോൻ. ആദ്യ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയില്ലെങ്കിലും താരത്തിന്റെ രണ്ടാമത്തെ ചിത്രമായ തീവണ്ടി വളരയധീകം ശ്രദ്ധ നേടി. തുടർന്ന് നിരവധി അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു. മലയാളത്തിന് പുറമെ നിരവധി അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചു. ലില്ലി,ഉയരെ,കൽക്കി,കടുവ തുടങ്ങിയവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങൾ.

തമിഴിലും തെലുങ്കിലും പ്രേക്ഷകർ നമുക്ക് നൽകുന്ന ബഹുമാനവും സ്നേഹവും വളരെ വലുതാണ്. എന്തുകൊണ്ടാണ് അതങ്ങനെയെന്ന് എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. തുടക്ക കാലത്തൊക്കെ എനിക്ക് അടിസ്ഥാന വേതനം പോലും സിനിമയിൽ നിന്ന് കിട്ടിയിട്ടില്ല.

പലപ്പോഴും ചില ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ബാത്ത്റൂം ഉണ്ടാവില്ല. ചിലയിടത്ത് ഒട്ടും ക്ലീനല്ലാത്ത, കതക് പോലും ശരിയ്ക്ക് അടയ്ക്കാൻ പറ്റാത്തതൊക്കെ ചൂണ്ടിക്കാട്ടി ഇതാണ് നിങ്ങൾക്കുള്ളതെന്നൊക്കെ പറയുമായിരുന്നു. ഇത് ശരിയല്ല എന്ന് പറയാൻ തന്നെ എനിക്ക് കുറേ കാലം വേണ്ടിവന്നു. സിനിമ ഒരു ബിസിനസാണ്. ഈ ഷൂട്ടിംഗ് ലൊക്കേഷൻ എന്റെ തൊഴിലിടമാണ്. അവിടെ ലഭിക്കേണ്ട തികച്ചും അടിസ്ഥാനപരമായ കാര്യങ്ങൾ പോലും ഇങ്ങനെയായിരുന്നു. അത് പറ്റില്ല എന്ന് തന്നെയാണ് പിന്നീട് പറഞ്ഞത്. ഞാനൊരിക്കലും എനിക്ക് ലക്ഷ്വറിയായി സൗകര്യങ്ങൾ ഒരുക്കിത്തരണം എന്നല്ല പറയുന്നത്. മറിച്ച് വൃത്തിയുള്ള ഒരു ബാത്ത്റൂം ഉപയോഗിക്കാൻ പറ്റുക എന്നത് ഒരു വർക്ക് സ്പേസിലെ ബേസിക് കാര്യമാണ്.