അംഗൻവാടിയിൽ നിന്ന് തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മൂന്നരവയസ്സുകാരൻ മരിച്ചു

പാലക്കാട് : അംഗൻവാടിയിൽ വെച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങി മൂന്നരവയസ്സുകാരൻ മരിച്ചു. ചെർപ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് ജലാൽ ആണ് മരിച്ചത്. അംഗൻവാടി വിദ്യാർത്ഥി കൂടിയായ ജലാൽ വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം അംഗൻവാടിയിൽ വച്ച് കഴിക്കുന്നതിനിടെയാണ് തൊണ്ടയിൽ കുരുങ്ങിയത്. കുട്ടിയെ ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിചെങ്കിലും മരിക്കുകയായിരുന്നു.