ലോക്ഡൗണില്‍ ബോറടിക്കില്ല, വീട്ടിലെ കൃഷി പരിചയപ്പെടുത്തി നടി സുഹാസിനി

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ നീട്ടിയതോടെ താരങ്ങളെല്ലാം വിവിധ രംഗങ്ങളിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ലോക്ക് ഡൗണ്‍ സമയത്ത് സിനിമ തിരക്കുകള്‍ നിന്ന് ഒഴിഞ്ഞ് നടി സുഹാസിനിയും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്. ഒപ്പം വീട്ടിലെ കൃഷിയിലും അല്പം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സുഹാസിനി.

തന്റെ ടെറസ് ഗാര്‍ഡനില്‍ നിന്ന് വിളവെടുക്കുന്ന താരത്തിന്റെ പുതിയ വീഡിയോയാണ് വൈറലാകുന്നത്. ഹൈഡ്രോപൊണിക് ഗാര്‍ഡനില്‍ ഉണ്ടായ വലിയൊരു കുക്കുമ്പര്‍ കൗതുകത്തോടെയാണ് നടി പരിചയപ്പെടുത്തുന്നത്. ലോക്ക് ഡൗണ്‍ കാലത്തെ നടിയുടെ മാതൃക കൂടുതല്‍ ആളുകള്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വരാനിരിക്കുന്ന തമിഴ് ചിത്രമാണ് ഹേയ് സിനാമികയിലും സുഹാസിനി ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.