മൂന്ന് വര്‍ഷത്തിനുള്ളില്‍ വിവാഹം ഉണ്ടാകും, അദിതി രവി പറയുന്നു

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ ഉള്ളില്‍ കയറി കൂടിയ താരമാണ് അദിതി രവി. മോഡലായും നടിയായും തിളങ്ങി നില്‍ക്കുകയാണ് അദിതി. സണ്ണി വെയ്‌നെ നായകനാക്കി മിധുന്‍ മാനുവല്‍ ഒരുക്കിയ അലമാര എന്ന ചിത്രത്തിലൂടെയാണ് അദിതി അഭിനയ രംഗത്തെത്തുന്നത്. ഇപ്പോള്‍ തന്റെ വാവാഹത്തെ കുറിച്ചും, സഹോദരന്റെ നിശ്ചയിച്ചുറപപ്പിച്ച് വിവാഹ വിശേഷങ്ങളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് നടി. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

അതിദി രവിയുടെ വാക്കുകള്‍ ഇങ്ങനെ, ‘ഏതു ജോലിയും ചെയ്തു കഴിഞ്ഞു സമാധാനത്തോടെ വീട്ടില്‍ വന്നു കിടന്നു ഉറങ്ങണം. അത് മാത്രമാണ് പ്രധാനം. അതിപ്പോള്‍ അഭിനയത്തിന്റെ കാര്യമായാലും സിനിമ തെരഞ്ഞെടുക്കുന്ന കാര്യമായാലും. ചേട്ടന്‍ രാകേഷുമായി സംസാരിച്ചാണ് തീരുമാനങ്ങള്‍ എടുക്കാറ്. കൊച്ചിയിലെ ഫ്‌ലാറ്റില്‍ ചേട്ടനുമുണ്ട്. കഥകള്‍ കേള്‍ക്കുന്നതും എല്ലായിടത്തും പോകുന്നതും ഒന്നിച്ചാണ്. എന്റെ എല്ലാ ആഗ്രഹങ്ങള്‍ക്കും കൂടെ നില്‍ക്കുന്ന ആളാണ് ചേട്ടന്‍. ഇപ്പോള്‍ ചേട്ടന്റെ വിവാഹം ഉറപ്പിച്ചു.

ആ പരിപാടി അടിപൊളിയാക്കാനുള്ള പ്ലാനിങ്ങിലാണ് ഞാനിപ്പോള്‍. രണ്ടു മൂന്ന് വര്‍ഷത്തിനുള്ളില്‍ വിവാഹം ഉണ്ടാകും. സത്യം പറഞ്ഞാല്‍ ലൈഫ് അങ്ങനെ പ്ലാന്‍ ചെയ്തിട്ടൊന്നുമില്ല. ഒരുപാട് കഷ്ടപ്പെട്ടാണ് ഈ രംഗത്തേക്ക് എത്തിയത്.

കുറച്ചു നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന വാശിയുണ്ട്. കരുത്തുറ്റ വേഷങ്ങള്‍ കിട്ടിയാല്‍ മാത്രമല്ലേ അത് ചെയ്തു തെളിയിക്കാന്‍ കഴിയൂ. എന്നെക്കൊണ്ട് എല്ലാ തരത്തിലുമുള്ള കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുമെന്ന് കാണിക്കണം. ടിപ്പിക്കല്‍ ക്യാരക്ടറുകളില്‍ നിന്ന് മാറി കുറച്ചു വേഷങ്ങള്‍ പരീക്ഷിക്കണമെന്നും മനസ്സിലുണ്ട്. അങ്ങനെ കുറച്ചു ആഗ്രഹങ്ങളൊക്കെ സാധിച്ചിട്ടേ വിവാഹമുള്ളൂ’.