കുടവയറ് പ്രദർശനത്തിന് വെക്കാത്തവർക്ക് യുഎഇ ​​ഗ്ലോബൽ വിസ കിട്ടുമോ- സം​ഗീത ലക്ഷ്മണ

ഗ്ലോബൽ വിസ വാങ്ങാൻ എത്തിയപ്പോൾ ഉള്ള ഭാവനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിത്യസ്തമായ കോസ്റ്റ്യൂമിലാണ് ഭാവന ചടങ്ങിനെത്തിയത്. ശരീരഭാഗങ്ങൾ വ്യക്തമാക്കുന്ന രീതിയിലുള്ള വസ്ത്രമാണ് ഭാവന ധരിച്ചത്. നിരവധി ആളുകളാണ് ഭാവനയുടെ വസ്ത്രധാരണത്തെ എതിർത്ത് രം​ഗത്തെത്തിയിരുന്നത്. വിഷയവുമായി ബന്ധപ്പെട്ട് അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ പങ്കിട്ട കുറിപ്പിനുതാഴെ നിരവധി ആളുകൾ രോക്ഷ പ്രകടനവുമായെത്തി. അത്തരക്കാരോട് വീണ്ടും ഒരു ചോദ്യവുമായെത്തിയിരിക്കുകയാണ് അഡ്വക്കറ്റ്.

സിനിമാനടി ഭാവനയുടെ ഭക്തരോടാണ് ചോദ്യം :-സ്കിൻകളർ അടിവസ്ത്രമണിഞ്ഞ് കുടവയറ് പൊതുപ്രദർശനത്തിന് വെക്കാത്തവരും പൾസർ സുനി റേപ്പ് ചെയ്യാത്തതുമായ സിനിമാനടികൾക്ക് യു. എ.ഇ ഗ്ലോബൽ വിസ കിട്ടുമോ ? എന്നാണ് അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണയുടെ ചോദ്യം.

അതേസമയം, സ്കിൻ കളർ വസ്ത്രമായിരുന്നു ഭാവന ധരിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഭാവനയുടെ വസ്ത്രത്തെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും മോശമായ വസ്ത്രം ഒന്നും തന്നെ ഭാവന അണിഞ്ഞിട്ടില്ല എന്നും ആളുകൾ വ്യക്തമാക്കിയിരുന്നു. ഏതായാലും ഭാവന ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തുന്നതിന്റെയും മറ്റും വീഡിയോകൾ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

നമ്മൾ എന്ന സിനിമയിലൂടെ മലയാളസിനിമയിലേക്ക് എത്തിയ താരമാണ് ഭാവന. അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള സിനിമയിൽ ഭാവന ഇപ്പോൾ അഭിനയിച്ചത്. ‘ന്റിക്കാക്കക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലാണ് ഭാവന ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് ഷറഫുദ്ദീൻ ആണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. കൂട്ടുകാർക്കൊപ്പം റീൽസുകൾ ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട് താരം.