പോപ്പുലർ ഫ്രണ്ടുകാർക്ക് പണി കിട്ടിയത് മുഴുവൻ പുലർച്ചെ

റെയ്ഡ് പോലെ തന്നെ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നതും പുലർച്ചെ. രണ്ടാം റെയ്ഡിനെതിരെ പ്രതിഷേധിക്കാൻ കേരളത്തിൽ അടക്കം ഇന്ന് തെരുവിൽ ഇറങ്ങാൻ ഇരുന്ന പോപ്പുലർ ഫ്രണ്ട്കാർക്ക് ഇനി വീട്ടിൽ കഴിയാം. മര്യാദയ്ക്ക് ജീവിച്ചിരുന്നു എങ്കിൽ മാന്യമായി പ്രവർത്തിക്കാമായിരുന്നു. അനവധി ഭീകര കൊലപാതകങ്ങൾ, അനവധി അക്രമങ്ങൾ എല്ലാം നടത്തി. നിരോധനത്തിന്റെ എരിതീയിലേക്ക് എണ്ണ ഒഴിച്ചത് പോലെയായി

കേരളത്തിലേ പോലീസിനെ വെറും നോക്കു കുത്തികളാക്കി കേരളമാകെ ഹർത്താലിൽ കലാപം ഉണ്ടാക്കിയപ്പോൾ അത് പോപ്പുലർ ഫ്രണ്ടിന്റെ അവസാനം ആയിരിക്കും എന്ന് തീവ്രവാദികളായ ആളുകൾ മനസിലാക്കിയില്ല. പാലക്കാട് ആർ എസ് എസ് നേതാവിനെ ശ്രീനിവാസനെ കടയിൽ കയറി ഒരു കാരണവും ഇല്ലാതെ വെട്ടി കൊന്നതാണ്‌ പോപ്പുലർ ഫ്രണ്ട് നടത്തിയ അവസാനത്തേ കേരളത്തിലെ കൊലപാതകം. അന്നും വിചാരിച്ചില്ല കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളേ കാശ്മീരിലെ ഭീകരന്മാർ ചെയ്യുന്നത് കണ്ട് കാശ്മീർ മോഡലിൽ കൊന്നാൽ സംഘടനയെ പൂട്ടി കെട്ടും എന്ന്.

പാലക്കാട്ട് ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തി. ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖായിട്ടുള്ള ശ്രീനിവാസനെയാണ് വെട്ടിക്കൊന്നത്. അതിനു ശേഷം കർണ്ണാടകത്തിൽ യുവ മോർച്ചാ നേതാവിനെ കഴുത്തറത്ത് കൊലപ്പെടുത്തി. ഇസ്ളാമിക ശരിയത്ത് ശിക്ഷാ രീതിയേ അനുസ്മരിപ്പിക്കും വിധം ആയിരുന്നു അത് നടന്നത്. അതിനു മുമ്പ് ഉദയ്പൂരിൽ നടന്ന കൊലപാതകത്തിലും മഹാ രാഷ്ട്രയിൽ നടന്ന കൊലപാതകത്തിലും പോപ്പുലർ ഫ്രണ്ടിന്റെ ബന്ധം ലഭിച്ചിരുന്നു. ഈ 2 കൊലകളും ഇസ്ളാമിക ശരിയത്ത് നിയമത്തിലേ പോലെ കഴുത്ത് അറത്ത് കൊല്ലുകയായിരുന്നു. പ്രവാചക നിന്ദ ആരോപിച്ചായിരുന്നു ഇതെല്ലാം നടന്നത്.

എന്തായാലും കാശ്മീർ മോഡൽ തീവ്രവാദം ആണ്‌ പോപ്പുലർ ഫ്രണ്ടിനെതിരേ ആരോപിച്ചിരിക്കുന്നത്. ബ്രേക്ക് ഇന്ത്യ..2047ൽ ഇന്ത്യയിൽ വൻ രീതിയിൽ മുസ്ളീം ജന സഖ്യാ വർദ്ധനവ് ഉണ്ടാക്കി ഇന്ത്യ മുസ്ളീം രാജ്യമാക്കുക. ലൈ ജിഹാദും കൂട്ട കൊലയും മത പരിവർത്തനവും നടത്തി ഹിന്ദുക്കളേ ന്യൂന പക്ഷം ആക്കുക. തുടർന്ന് 2047ൽ ഇന്ത്യയിൽ ശരിയത്ത് ഭരണം സ്ഥാപിക്കുകയും ദേശീയ പതാകയും ഭരനഘടനയും മാറ്റുകയും ചെയ്യുക. കോടതികൾ അടച്ചു പൂട്ടി പകരം മത കോടതികളും മത പോലിസിനെയും സ്ഥാപിക്കുക. സൈന്യത്തിലും പോലീസിലും നുഴഞ്ഞ് കയറി അവരെ തകർക്കുക..ഇതെല്ലാം എൻ ഐ എ കണ്ടെടുത്ത കാര്യങ്ങൾ ആയിരുന്നു.ഇപ്പോൾ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് സുപ്രീം കോടതിയേ വരെ കേന്ദ്ര സർക്കാർ കാര്യങ്ങൾ ബോധ്യപ്പെടുത്തിയ ശേഷമാണ്‌. കോടതികളേ വരെ തകർത്ത് ശരിയത്ത് കോടതികൾ സ്ഥാപിക്കണം എന്ന് പറയുമ്പോൾ സുപ്രിമ്മ് കോടതിയുടെം പോലും നിലനില്പ്പാണ്‌ അപകടത്തിലും ഭീഷണിയിലും ആകുന്നത്.

പോപ്പുലർ ഫ്രണ്ട് ഭീകരവാദം നടത്തിയും അക്രമം ഉണ്ടാക്കിയും ശരിയത്ത് രീതിയിൽ കൊലപാതകം നടത്തിയും ഭീകരവാദത്തിനു പണം എത്തിച്ചും ഒക്കെയായി നിരോധനം ഇരന്ന് വാങ്ങുകയായിരുന്നു. 110 കോടി രൂപയാണ്‌ ഇവരുടെ അക്കൗണ്ടിൽ എത്തിക കള്ളപണം.

5 വർഷത്തേക്ക് നിരോധിച്ചപ്പോൾ ഒപ്പം ഭീകര സംഘടനകളായി കണക്കാക്കുന്ന റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ ഇന്ത്യ ഫെഡറേഷൻ തുടങ്ങിയ സംഘടനകൾക്കും നിരോധനമുണ്ട്.ഇതോടെ ഇന്ത്യയിൽ നിരോധിക്കുന്ന ഭീകര സംഘടനകളുടെ എണ്ണം 47 ആയി മാറി. ഇനി പോപ്പുലർ ഫ്രണ്ടിലും റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ ഇന്ത്യ ഫെഡറേഷൻ തുടങ്ങിയ സംഘടനകളിലും പ്രവർത്തിച്ചാൽ കുറ്റകരമാകും. കേസ് ഭീകര വിരുദ്ധ നിയമ അനുസരിച്ചും കൈകാര്യം ചെയ്യും. അതായത് പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ എന്ന് പരസ്യമായി വന്നാൽ ഭീകരന്മാരായി കണക്കാക്കി അറസ്റ്റ് ചെയ്യും

ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കൽ, ആയുധ പരിശീലനമടക്കമുള്ള പരിപാടികൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ ആരോപണങ്ങൾ പോപ്പുലർ ഫ്രണ്ടിനെതിരെ ഉയർന്നിരുന്നു.  പ്രധാനമായും മൂന്ന് കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം ഏർപ്പെടുത്തിയത്. ആദ്യത്തേത് രാജ്യത്ത് ഭീകരപ്രവർത്തനം നടത്തുന്നു എന്നതാണ്. രണ്ടാമത്തേത് ഭീകരപ്രവർത്തനത്തിന് ധനസമാഹരണം നടത്തി എന്നതാണ്. ഇഡി അടക്കമുള്ള അന്വേഷണ ഏജൻസികൾ ഇതിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു. മൂന്നാമത്തേത് ആളുകളെ തീവ്രവാദ പ്രവർത്തനത്തിലേക്ക് റിക്രൂട്ട് ചെയ്തു, പരിശീലന ക്യാമ്പുകൾ സംഘടിപ്പിച്ചു എന്നതുമാണ്. ഈ മൂന്ന് ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തിയാണ് രാജ്യവ്യാപകമായി സംഘടനയുടെ ദേശീയ നേതാക്കളെ അടക്കം അറസ്റ്റ് ചെയ്തത്.