മായം ചേർത്ത് പാൽ വിറ്റ കേസിൽ 32 വർഷങ്ങൾക്കുശേഷം പ്രതിക്ക് ആറു മാസം തടവുശിക്ഷ

മായം ചേർത്ത് പാൽ വിറ്റ കേസിൽ 32 വർഷങ്ങൾക്കുശേഷം പ്രതിക്ക് ആറു മാസം തടവുശിക്ഷ. 5000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. 32 വർഷങ്ങൾക്കു മുൻപാണ് പരാതി റജിസ്റ്റർ ചെയ്തത്. യുപിയിലെ മുസഫർനഗറിലാണ് സംഭവം. മായം ചേർത്ത പാൽ വിൽപ്പന നടത്തിക്കൊണ്ടിരുന്നപ്പോഴായിരുന്നു പ്രതിയായ ഹർബിർ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

പാലിന്റെ സാംപിൾ ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയച്ച് മായം ചേർന്നിട്ടുണ്ടെന്നു സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് 1990 ഏപ്രിൽ 21നാണ് അന്നത്തെ ഫൂഡ് ഇൻസ്പെക്ടർ സുരേഷ് ചന്ദ് ഹർബിർ സിങ്ങിനെതിരെ പരാതി നൽകിയത്.