32 വർഷത്തെ കാത്തിരിപ്പിനിടയിൽ മുസ്ലിം സ്ത്രീക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു

തൃശൂർ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ പൗരയായി തന്റെ വിലപ്പെട്ട വോട്ട് രേഖപ്പെടുത്താം എന്ന സന്തോഷത്തിലാണ് സെറീന കുൽസു. വീട്ടുകാരും അയൽക്കാരും എല്ലാം വോട്ട് ചെയ്യാൻ പോകുമ്പോൾ കൂടെ പോകാൻ പറ്റാത്തത് വിഷമം ഇത്തവണ തീരുകയാണ് ശ്രീലങ്കക്കാരിയായിരുന്ന സറീന കളക്ടർ കൃഷ്ണതേജിനിൽ നിന്നും ബുധനാഴ്ച പൗരത്വ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഇന്ത്യൻ പൗരയായി അംഗീകരിക്കപ്പെട്ട ശേഷം അവർ ആദ്യം പോയത് കൊടുങ്ങല്ലൂർ ചേരമാൻ പള്ളിയിലേക്ക് ആണ് കാലങ്ങൾ പഴക്കമുള്ള ഒരു നേർച്ചയാണത് ഇന്ത്യയിൽ താമസം തുടങ്ങിയിട്ട് 32 വർഷമായെങ്കിലും വിദേശിയായി തുടരുന്നതിനുള്ള സങ്കടവും ബുദ്ധിമുട്ടുമില്ല മാറിയതിന്റെ ആശ്വാസത്തിലാണ് അവരിപ്പോൾ.

32 വർഷമായിട്ട് ഇന്ത്യയിൽ താമസിക്കാൻ സറീന ഇപ്പോഴാണ് ശരിക്കും ഇന്ത്യക്കാരിയായത്. ഇന്ത്യൻ പൗരത്വം കിട്ടിയത് അപേക്ഷിച്ചിരുന്നു ലഭിച്ചിരുന്നില്ല. 2017 എന്ന് പറയുമ്പോൾ നരേന്ദ്രമോദി സർക്കാർ തന്നെയാണ് ഭരിക്കുന്നത് ആ സമയത്താണ് മുസ്ലിം ആയിട്ടുള്ള ഈ സ്ത്രീ പൗരത്വത്തിനുവേണ്ടി അപേക്ഷിക്കുകയും ലഭിക്കുകയും ചെയ്തു. ഇവിടെയുള്ള ഇടതുപക്ഷ വലതുപക്ഷ കുത്തിതിരിപ്പുകാർ പറഞ്ഞുകൊണ്ടിരുന്നത് എന്താണ് ഇന്ത്യയിൽ മുസ്ലീങ്ങൾക്ക് പൗരത്വം കിട്ടില്ല എന്നാണ്. അതാണ് ഇപ്പോൾ പൊളിച്ചടുക്കിയിരിക്കുന്നത്.

18-ാം വയസിൽ പിതാവിനൊപ്പം അബുദാബിയിലെത്തിയ സറീന 1990ൽ തൃശൂർ അകമല ചാലിപ്പറമ്പിൽ അലി മുഹമ്മദിനെ വിവാ​ഹം കഴിച്ചു. രണ്ട് വർഷത്തിന് ശേഷം അകമലയിൽ എത്തി. പിന്നീടങ്ങോട്ട് ഓരോ വർഷവും പാസ്പോർട്ടും വിസയും പുതുക്കിയാണ് സറീന ഇന്ത്യയിൽ കഴിഞ്ഞിരുന്നത്. ഒടുവിൽ ശ്രീലങ്കയിലെ പുത്തളം ജില്ലക്കാരിയായ സറീനയ്‌ക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുകയായിരുന്നു.

പൗരത്വ നിയമം മുസ്ലീങ്ങൾക്ക് എതിരാണെന്ന പ്രചാരണങ്ങൾ ശക്തമാകുന്നതിനിടെയാണ് സറീനയ്‌ക്ക് പൗരത്വം ലഭിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. സിഎഎ നിലവിൽ വരുന്നതോടെ ഭാരതത്തിൽ പൗരത്വമില്ലാത്ത എല്ലാ മുസ്ലീങ്ങളെയും അടിച്ചുപുറത്താക്കുമെന്ന കുപ്രചാരണം നടത്തുന്ന ഇടത് നേതാക്കൾക്കും ഇൻഡി മുന്നണിക്കുമുള്ള മറുപടി കൂടിയാണ് സറീനയുടെ പൗരത്വം.