ഗുലാം നബിക്ക് പിന്നാലെ കശ്മീര്‍ കോണ്‍ഗ്രസില്‍ വന്‍ കൊഴിഞ്ഞുപോക്ക്

ന്യൂഡല്‍ഹി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജിവെച്ചതിന് പിന്നാലെ കശ്മീര്‍ കോണ്‍ഗ്രസില്‍ കൂട്ട രാജി. കാശ്മീരില്‍ നിന്നുള്ള നേതാവാണ് ഗുലാം നബി ആസാദ്. കശ്മീരിലെ പ്രധാനപ്പെട്ട മുതിര്‍ന്ന എല്ലാ നേതാക്കളും കോണ്‍ഗ്രസ് വിട്ടതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച മുതിര്‍ന്ന നേതാക്കള്‍ ഗുലാം നബി ആസാദ് രൂപികരിക്കുന്ന പുതിയ പാര്‍ട്ടിയില്‍ ചേരും. ഇതിനോടകം 64 പേര്‍ കശ്മീരില്‍ കോണ്‍ഗ്രസ് വിട്ടു. ഇതില്‍ ജമ്മുകശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാചന്ദ് ഉള്‍പ്പെടെയാണ്. കോണ്‍ഗ്രസില്‍ നിന്നും കശ്മീരില്‍ രാജിവെച്ചവര്‍ സംയുക്ത രാജിക്കത്ത് സോണിയ ഗാന്ധിക്ക് നല്‍കിയിരുന്നു.

മുന്‍ മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെയാണ് രാജിവച്ച് ഗലാം നബിക്കൊപ്പം ചേര്‍ന്നത്. അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ഗുലാം നബി ആസാദ് ഉന്നയിക്കുന്നത്. രഹുല്‍ ഗാന്ധി കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ മുന്നോട്ട് പോയതാണ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പ്രാദേശിക നേതാക്കളും കശ്മീരില്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്നുണ്ട്.