ശാരീരിക ബന്ധത്തിന്റെ രംഗം മണിക്കൂറുകൾ നീണ്ട ഷൂട്ടിംഗിനൊടുവിൽ ഏഴു ടേക്കുകളിൽ പൂർത്തിയാക്കിയ വെളിപ്പെടുത്തലുമായി കുബ്ര സേട്ട്

നെറ്റ് ഫ്ലിക്സ് സീരീസായ സേക്രഡ് ഗെയിംസ് സീസൺ ഒന്നിൽ കുക്കൂ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി കുബ്ര സെയ്ട്ടാണ്. അനുരാഗ് കശ്യപ്, വിക്രമാദിത്യ മൊട്‍വാനെ എന്നിവർ ആണ് സേക്രഡ് ഗെയിംസ് സീസൺ 1 സംവിധാനം ചെയ്തിരിക്കുന്നത്. ഒരു ട്രാൻസ് വനിതയുടെ വേഷമിയായിരുന്നു അവർക്ക്. ഇതിനായി നടൻ നവാസുദീൻ സിദ്ധിഖിക്കൊപ്പം ശാരീരിക ബന്ധത്തിന്റെ രംഗങ്ങൾ ചിത്രീകരിക്കുകയുണ്ടായി. നടന്റെ കഥാപാത്രവുമായി പ്രണയത്തിലാവുന്ന ആളുടെ റോളായിരുന്നു കുബ്ര സേട്ടിന്.

സീരിയസിൽ ശാരീരികബന്ധം ചിത്രീകരിച്ച രംഗങ്ങൾ അത്ര എളുപ്പമല്ലായിരുന്നുവെന്നാണ് കുബ്രയുടെ വെളിപ്പെടുത്തൽ. ഒരു രംഗം തന്നെ ഏഴു തവണ, അതായത് ഏഴു ടേക്കുകളായി, ഷൂട്ട് ചെയ്യേണ്ട അവസ്ഥയായിരുന്നു. ഇതിന്റെ സങ്കീർണതകൾ എത്രത്തോളം ഉണ്ടായിരുന്നു എന്ന് അവർ ഒരഭിമുഖത്തിൽ വ്യക്തമാക്കുന്നു. ‘ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ ഈ വെളിപ്പെടുത്തൽ. ‘രംഗം ആദ്യ ദിനം തന്നെ ഷൂട്ട് ചെയ്തു. ആ ദിവസത്തെ ഏറ്റവും ഒടുവിലത്തെ ഷോട്ട് അതായിരുന്നു. പോയി ആ രംഗം ഷൂട്ട് ചെയ്തു തീർക്കണം എന്നതായിരുന്നു എന്റെ ദൗത്യം’ – കുബ്ര സേട്ട് പറയുന്നു.

‘ഞങ്ങൾ ആ സീൻ പൂർത്തിയാക്കി. ഏഴ് ടേക്കുകൾ വരെപ്പോയി എന്ന് ഞാൻ ഓർക്കുന്നു. എന്നാൽ മണിക്കൂറുകൾ എത്ര ചിലവിട്ടു എന്ന കാര്യം എനിക്ക് ഓർക്കാൻ പോലും കഴിയാത്ത കാര്യമാണ്. ഒടുവിൽ ഞാൻ അത്യന്തം ക്ഷീണിതയായി നിലത്തു വീണു. എഴുന്നേൽക്കാൻ പോലും പറ്റാതെയായി. പിടിച്ചു നിൽക്കാൻ കഴിയാത്തവിധം ഞാൻ പൊട്ടിക്കരഞ്ഞു.’

‘നവാസും, എ.കെ.യും ചേർന്ന് എന്നെ എഴുന്നേൽപ്പിച്ചു. കരഞ്ഞു തളർന്ന എന്നെ അവർ കെട്ടിപ്പിടിക്കുന്നുണ്ടായിരുന്നു. എവിടെയോ കട്ട് പറഞ്ഞത് ഞാൻ പതിഞ്ഞ സ്വരം പോലെ കേട്ടിരുന്നു’ കുബ്ര പറഞ്ഞു. ‘നവാസിനെ എനിക്കിഷ്‌ടമാണ്. നല്ലൊരു മനുഷ്യനാണ്. ഒപ്പം പ്രവർത്തിക്കാൻ കഴിയുന്ന നല്ലൊരു സഹപ്രവർത്തകനും. വളരെ ലജ്ജാശീലരായ ഞങ്ങൾ ആ രംഗങ്ങളെല്ലാം ഒരുമിച്ചു ചെയ്യുകയുണ്ടായി. അദ്ദേഹം ഭൂമിയിലെ ഏറ്റവും ലജ്ജാശീലനായ മനുഷ്യനാണ്. ഞാൻ അദ്ദേഹത്തിന്റെ കവിളിൽ ചുംബിക്കുകയും, നമുക്ക് ‘ആ സീൻ ചെയ്യാം’ എന്ന് പറയുകയും ചെയ്യുകയായിരുന്നു ആദ്യം. അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കേണ്ടത് എന്റെ ജോലിയാണ്,’ നവാസുദീൻ സിദ്ദിഖിയെക്കുറിച്ച് കുബ്ര പറഞ്ഞിരിക്കുന്നു.