വന്ദന കേസില്‍ പോലീസിനെ വെള്ളപൂശാനാണ് തെറ്റായ എഫ്‌ഐആര്‍ ഇട്ടതെന്ന് വിഡി സതീശന്‍

തിരുവനന്തപുരം. കേരള പോലീസിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവങ്ങളാണ് ഡോക്ടര്‍ വന്ദന ദാസിന്റെ കൊലപാതകത്തില്‍ സംഭവിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജനങ്ങള്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിടികൂടിയ വ്യക്തിയെയാണ് രോഗിയാക്കിതെന്നും അദ്ദേഹം പറഞ്ഞു. പ്രതി കുഴപ്പക്കാരനാണെന്ന് നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ പിടികൂടിയത്.

ഇത്തരത്തില്‍ പിടികൂടിയ വ്യക്തി എങ്ങനെ രോഗിയായന്ന് വ്യക്തമാക്കണം. പോലീസിന്റെ അനാസ്ഥയാണ് സംഭവിച്ചിരിക്കുന്നത്. സേനയ്ക്ക് മുഴുവന്‍ നാണക്കേട് സംഭവിക്കുന്ന പ്രവര്‍ത്തിയാണ് സംമഭവിച്ചിരിക്കുന്നത്. എട്ടിട്ടും പോലീസ് തലപ്പത്തുള്ളവരും സര്‍ക്കാരും അതിനെ ന്യായീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ മുഖ്യമന്ത്രി തുടരുന്ന മൗനത്തെയും അദ്ദേഹം ചോദ്യം ചെയ്തു.

പോലീസ് കേസില്‍ വ്യാപകമായ ക്രമക്കേടാണ് നടത്തിയിരിക്കുന്നത്. പോലീസിനെ വെള്ളപൂശൂന്ന എഫ്‌ഐആറാണ് വന്നിരിക്കുന്നത്. എഫ്‌ഐആര്‍ പോലൂം തെറ്റിച്ച് കേസ് എടുത്താല്‍ പോലീസില്‍ എന്താണ് ജനങ്ങള്‍ക്ക് വിശ്വാസം തോന്നുക. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് ലഹരിമാഫിയ കേരളത്തില്‍ പിടിമുറുക്കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.