സിൽവർ ലൈൻ പ്രോജക്ട് നടക്കില്ലെന്ന് ഉറപ്പായതോടെ സ്മാർട്ട്‌സിറ്റി ചുമതല കെ റെയിലിന് നൽകി

തിരുവനന്തപുരം. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്‌ന പദ്ധതിയെന്ന പേരിൽ കൊണ്ടുവന്ന സിൽവർ ലൈൻ പ്രോജക്ട് നടക്കില്ലെന്ന് ഉറപ്പായതോടെ സ്മാർട്ട്‌സിറ്റി ചുമതല കെ റെയിലിന് കൈമാറി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.

സിൽവർ ലൈൻ പദ്ധതിക്ക് നിലവിൽ കേന്ദ്രാനുമതിയില്ല. കൂടാതെ പദ്ധതിക്കെതിരെയുള്ള ജനരോഷവും ശക്തമാണ്. ഇതോടെയാണ് സ്മാർട് സിറ്റി പദ്ധതികളുടെ മേൽനോട്ടം കെ റെയിൽ ഡവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറാൻ കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന സർക്കാർ തീരുമാനിച്ചത്.

തിരുവനന്തപുരം സ്മാർട്ട് സിറ്റിയിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതി പ്രവർത്തനങ്ങൾക്കു പുറമേ മറ്റ് പദ്ധതികളുടെ വിശദമായ പദ്ധതി രേഖയും ഇനി കെ റെയിലിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ ആയിരിക്കും. ടെൻഡർ വഴിയാണ് കെ റെയിലിന് മോൽനോട്ടച്ചുമതല ലഭിച്ചിരിക്കുന്നത്.