തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് അവലോകനത്തിലേക്ക് കടന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളിലേറ്റ കനത്ത പരാജയം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ്. നിലവില്‍ സംസ്ഥാന നേതാക്കളുമായിട്ടാണ് കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തുന്നത്. വെള്ളിയാഴ്ച ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നി സംസ്ഥാനങ്ങളിലെ യോഗം നടന്നു.

രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച യോഗം ശനിയാഴ്ച നടക്കും. യോഗത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നത്. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. രാഹുല്‍ ഗാന്ധിയും യോ​ഗത്തിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി തേവ്ദ്ര നേതൃത്വം വിലയിരുത്തുന്നത് അലംഭാവം, ഏകോപനമില്ലായ്മ, ഐക്യമില്ലായ്മ, കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങല്‍ ജനങ്ങളിലേക്ക് എത്തിക്കാതിരുന്നത് എന്നിവയാണ്. മധ്യപ്രദേശില്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് കമല്‍നാഥും ദിഗ്വിജയ സിങ്ങുമാണ്.