അഗ്നിവീരന്‍മാരേ കേന്ദ്ര സായുധ പോലീസുകാരാക്കും അസം റൈഫിൾസിലും മുൻഗണന

ന്യൂഡൽഹി/ രാജ്യത്തിനകത്തേ ആഭ്യന്തിര കേന്ദ്ര സർക്കാർ സേനയായ
Central Armed Police Forces India കേന്ദ്ര സായുധ പോലീസുകാരാകാൻ അഗ്നി വീരന്മാർക്ക് മുൻ ഗണന.സിഎപിഎഫിലേക്കും അസം റൈഫിൾസിലേക്കും റിക്രൂട്ട്‌മെന്റിനായി ‘അഗ്നിപഥ് പദ്ധതി’ ‘അഗ്നിവീരന്‍മാർക്ക്’ മുൻഗണന നൽകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. ‘അഗ്നിപഥ് പദ്ധതി’ പ്രകാരം നാല് വർഷം പൂർത്തിയാക്കിയ അഗ്നിവീരന്‍മാർക്ക് സിഎപിഎഫിലേക്കും അസം റൈഫിൾസിലേക്കും റിക്രൂട്ട്‌മെന്റിൽ മുൻഗണന നൽകുന്നതാണ് തീരുമാനം. രാജ്യത്തിന്റെ സേവനത്തിനും സുരക്ഷയ്ക്കും സംഭാവന നൽകാൻ ‘അഗ്നിപഥ് യോജന’ പ്രകാരം പരിശീലനം നേടിയ യുവാക്കൾക്ക് കഴിയുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.

അഗ്നിപഥ് പദ്ധതിക്ക് കീഴിൽ നിയമിക്കുന്ന അഗ്നിവീരന്മാരുടെ ജോലി സാധ്യതകൾ വർധിപ്പിക്കുന്നതിന്, പ്രതിരോധ സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന കാലത്ത് ലഭിച്ച നൈപുണ്യ പരിശീലനം ഉൾപ്പെടുത്തി മൂന്ന് വർഷ പ്രത്യേക നൈപുണ്യാധിഷ്ഠിത ബിരുദം വിദ്യാഭ്യാസ മന്ത്രാലയം ആരംഭിക്കാനും പദ്ധതിയിട്ടിരിക്കുകയാണ്. പദ്ധതി നടപ്പാക്കുന്നതിനായി കരസേനയും നാവികസേനയും വ്യോമസേനയും ഇഗ്നോയുമായി ധാരണാപത്രം ഒപ്പുവെക്കുന്നുണ്ട്.

ആകർഷകമായ പ്രതിമാസ ശമ്പള പാക്കേജിനൊപ്പം മൂന്ന് സേനകൾക്കും ബാധകമായ റിസ്ക്, ഹാർഡ്ഷിപ്പ് അലവൻസുകളും അഗ്നിവീരർക്ക് നൽകും. നാല് വർഷ സേവന കാലാവധി പൂർത്തിയാകുമ്പോൾ, അഗ്നിവീരന്മാർക്ക് ഒറ്റത്തവണ ‘സേവാ നിധി’ പാക്കേജ് നൽകുന്നതാണ്. നാല് വർഷത്തേക്ക് അതത് സൈനിക നിയമങ്ങൾക്ക് കീഴിലുള്ള സേനയിൽ അവരെ ചേർക്കുന്നതുമാണ്.

സേനയിൽ യുവാക്കൾക്ക് തൊഴിൽ അവസരം നൽകുന്ന പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കൾ ‘അഗ്നിവീർ’ എന്ന പേരിലായിരിക്കും അറിയപ്പെടുക. സായുധ സേനകളെ കൂടുതൽ യുവത്വമുള്ളതാക്കാനാണ് അഗ്നിപഥ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. അഗ്നിവീരന്‍മാർക്ക് സായുധ സേനകളിൽ നാലു വർഷം സേവനമനുഷ്ഠിക്കാൻ സാധിക്കും. നാലു വർഷങ്ങൾക്ക്‌ ശേഷം പൊതു സമൂഹത്തിലേക്കെത്തുന്ന ഇവർ അച്ചടക്കവും നൈപുണ്യ ഗുണങ്ങളുമുള്ളവരായിരിക്കും.