വയറിനുള്ളിലും പറക്കുന്ന പൂമ്പാറ്റകളേ കാണിച്ച്‌ അഹാന

നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന കൃഷ്ണകുമാർ. ലൂക്ക എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരത്തിന് ആരാധകർ നിരവധിയാണ്. അഞ്ച് സുന്ദരി പെണ്ണുങ്ങളോടൊപ്പം ജീവിക്കുന്ന കൃഷണകുമാറിനും ആരാധകർ നിരവധിയാണ്. ജീവിതത്തിലെ രസകരമായ മുഹൂർത്തങ്ങൾ ഇവർ സോഷ്യൽ മീഡിയവഴി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇവർ ഒരുമിച്ചുചെയ്യുന്ന വീഡിയോകൾക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

പാട്ടുപാടുന്നതും ഡാന്‍സ് കളിക്കുന്നതും, വര്‍ക്കൗട്ട് ചെയ്യുന്നതുമായ വീഡിയോകളാണ് കുടുംബം ആരാധകരുമായി പങ്കുവെയ്ക്കുന്നത്. മക്കള്‍ക്കൊപ്പം നടന്‍ കൃഷ്ണകുമാറും കൂടാറുണ്ട്. എഎന്നാല്‍ ഇപ്പോള്‍ പ്രണയത്തെ കുറിച്ച്‌ സംസാരിക്കുമ്പോൾ പലപ്പോഴും പലരും പറയുന്നത് കേട്ടിട്ടില്ലേ അടി വയറ്റില്‍ പൂമ്പാറ്റ പറക്കുന്നതു പോലെ എന്ന്. സംഗതി ആലങ്കാരികമായി പറയുന്നതാണെങ്കിലും ഇവിടെ അതങ്ങ് സത്യമായിരിക്കുകയാണ്. അടിവയറ്റില്‍ പൂമ്പാറ്റ പറന്നിരിക്കുന്ന അഹാന കൃഷ്ണയുടെ ചിത്രമാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഈ ചിത്രം മനോഹരമായി എഡിറ്റ് ചെയ്തിരിക്കുന്നത് അഹാനയുടെ ആരാധകനാണ്. ഈ മനോഹര ചിത്രത്തിന് പിന്നില്‍ കാര്‍ത്തിക് എന്ന ആരാധകനാണ്. താരത്തിന്റെ പോസ്റ്റിന് ചുവടെ അഹാന നന്ദി പറയുന്നുമുണ്ട്. താരത്തിന്റെ പോസ്റ്റിന് ചുവടെ കമന്റുകളുമായി ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ് .