കോവിഡ് പ്രതിരോധത്തിന് 3770 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച്‌ നിയമനം നടത്തി: മുഖ്യമന്ത്രി

സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പില്‍ എന്‍.എച്ച്‌.എം. മുഖാന്തിരം 3770 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ച്‌ നിയമനം നടത്തി വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 704 ഡോക്ടര്‍മാര്‍, 100 സ്‌പെഷ്യലിസ്റ്റുകള്‍, 1196 സ്റ്റാഫ് നഴ്‌സുമാര്‍, 167 നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, 246 ഫാര്‍മസിസ്റ്റുകള്‍, 211 ലാബ് ടെക്‌നീഷ്യന്‍മാര്‍, 292 ജെ.എച്ച്‌.ഐ.മാര്‍, 317 ക്ലീനിംഗ് സ്റ്റാഫുകള്‍ തുടങ്ങി 34 ഓളം വിവിധ തസ്തികളാണ് സൃഷ്ടിച്ചത്. 1390 പേരെ ഇതിനോടകം തന്നെ നിയമിച്ചിട്ടുണ്ട്. ബാക്കിയുള്ളവ ജില്ലകളിലെ ആവശ്യകതയനുസരിച്ച്‌ നിയമിച്ചു വരുന്നു.

നേരത്തെ 276 ഡോക്ടര്‍മാരെ പി.എസ്.സി. വഴി അടിയന്തരമായി നിയമിച്ചിരുന്നു. കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ആശുപത്രിക്കായി 273 തസ്തികകള്‍ സൃഷ്ടിച്ച്‌ നിയമനം നടത്തി വരുന്നു. 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലും നിയമിച്ചു. അഡ്‌ഹോക്ക് നിയമനവും നടത്തി. ഇതുകൂടാതെയാണ് താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നത്.

വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തു​ന്ന​വ​രെ കാണാനെത്തുന്ന പ​തി​വു​രീ​തി​ക​ളി​ല്‍​നി​ന്ന് തല്‍ക്കാലം ആ​ളു​ക​ള്‍ വി​ട്ടു​നി​ല്‍​ക്ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി . വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി ക്വാ​റ​ന്ൈ‍​റ​നി​ല്‍ ക​ഴി​യു​ന്ന​വ​രും വീ​ട്ടി​ലേ​ക്കു പോ​യ​വ​രും ജാഗ്രത പാലിക്കണമെന്നും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ കര്‍ശനമായി പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നിര്‍ദ്ദേശിച്ചു.

ക്വാ​റ​ന്ൈ‍​റ​നി​ലാ​യാ​യും വീ​ട്ടി​ലാ​യാ​ലും മ​ട​ങ്ങി​വ​രു​ന്ന​വ​ര്‍​ ശാ​രീ​രി​ക അ​ക​ലം പാലിക്കേണ്ടത് പ്ര​ധാ​ന​മാ​ണ് . അ​ശ്ര​ദ്ധ​യോ​ടെ കാ​ര്യ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്ത​തി​ന്‍റെ ദോ​ഷ​ഫ​ല​ങ്ങ​ള്‍ മു​ന്പ് അ​നു​ഭ​വി​ച്ച​താ​ണ് . അ​വ​രു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്ത​രു​തെ​ന്ന നി​ര്‍​ദേ​ശം എ​ല്ലാ​വ​രും ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം . നാം ​ഇ​ക്കാ​ര്യ​ത്തി​ല്‍ പു​ല​ര്‍​ത്തു​ന്ന ജാ​ഗ്ര​ത​യാ​ണ് ന​മ്മു​ടെ സ​മൂ​ഹ​ത്തെ വ​രും ​ദി​വ​സ​ങ്ങ​ളി​ല്‍ സം​ര​ക്ഷി​ച്ച്‌ നി​ര്‍​ത്തു​ക എ​ന്ന ബോ​ധ്യം എ​ല്ലാ​വ​ര്‍​ക്കു​മു​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഓര്‍മിപ്പിച്ചു.

പ്ര​കൃ​തി ദു​ന്ത​ങ്ങ​ളു​ണ്ടാ​കുമ്ബോ​ള്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ സ​ജീ​ക​രി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ക്യാ​മ്ബു​ക​ള്‍ പോ​ലെ​യ​ല്ല ക്വാ​റ​ന്ൈ‍​റ​ന്‍ കേ​ന്ദ്ര​ങ്ങ​ള്‍ . ദി​വ​സ​ങ്ങ​ളെ​ടു​ത്താ​ണ് ഇ​വ തയ്യാറാക്കിയിരിക്കുന്നത് . ഓ​രോ പ്ര​വാ​സി​യു​ടെ​യും സു​ര​ക്ഷ​യ്ക്ക് സ​ര്‍​ക്കാ​ര്‍ പ്ര​ധാ​ന്യം ന​ല്‍​കു​ന്നു​ണ്ട് . ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​മു​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അഭ്യര്‍ഥിച്ചു.

ക്വാ​റ​ന്ൈ‍​റ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് . പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ പ​രി​ഹ​രി​ക്കുന്നതാണ് . ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധ പു​ല​ര്‍​ത്ത​ണം. ദു​രി​ത​ങ്ങ​ളോ​ട് സ​മ​ര്‍​പ്പ​ണം​കൊ​ണ്ടാ​ണ് പോ​രാ​ടേ​ണ്ട​ത് . ക്വാ​റ​ന്ൈ‍​റ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ്ര​തി​നി​ധി​ക​ളു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അറിയിച്ചു.