ആരും ഒരു നേരം പോലും വിശന്നിരിക്കരുത്, ഈ നാടിന്റെ വിശപ്പ് ഞാൻ മാറ്റും

കേരളത്തിൽ‌ വിശക്കുന്ന വയറുകൾക്ക് അന്നമൂട്ടുകയാണ് അജിത്തെന്ന തിരുവനന്തപുരംകാരൻ, അമ്മയൂണ് എന്ന പേരിൽ അന്നപ്പെട്ടി സ്ഥാപിച്ചാണ് വിശക്കുന്നവന്റെ ഒരു നേരത്തെ വിശപ്പകറ്റുന്നത്. റിനോ ചന്ദ്രൻ എന്ന വ്യക്തി സ്പോൺസർ ചെയ്തതിന്റെ ഫലമായിട്ടാണ് ഈ സംരഭം അജിത്ത് തലസ്ഥാനത്ത് ആരംഭിച്ചത്. വലിയവനോ ചെറിയവനെന്നോ വിത്യാസമില്ലാതെ ആർക്കും അമ്മയൂണ് എന്ന പേരിൽ വെച്ചിരിക്കുന്ന പെട്ടിയിൽ ഭക്ഷണം എടുക്കാനും വെക്കാനും സാധിക്കും

അർഹതയുള്ളവർക്ക് ഭക്ഷണം എടുക്കാനാണ് പെട്ടി വെച്ചിരിക്കുന്നത്. ഭക്ഷണം വാങ്ങിച്ചുകൊടുക്കാനായി ദുബായിൽ നിന്നുപോലും പലരും പൈസ അയച്ചു തരാറുണ്ടെന്ന് അജിത്ത് കർമ ന്യൂസിനോട് പറഞ്ഞു. വിശക്കുന്ന വയറുകൾ‌ ആരോടും അന്നം ചോദിച്ചു നടക്കാൻ പാടില്ല. ​ഗവൺമെന്റിന്റെയൊന്നും പെർമിഷൻ വാങ്ങാതെയാണ് ഈ സംരഭം തിരുവനന്തപുരത്ത് ആരംഭിച്ചത്. ഈ അമ്മയൂണിലേക്ക് സാമ്പത്തിക സഹായമല്ല വേണ്ടത്, അന്നം നിറക്കുകയാണ് ചെയ്യേണ്ടത്, 100 പൊതി ചോറുകളെങ്കിലും ദിവസവും പെട്ടിയിൽ വരാറുണ്ട്. ആർക്കും ചോദിക്കാതെ ഭക്ഷണം എടുക്കാം, അർഹതയില്ലാത്തവനാണ് ഭക്ഷണം എടുക്കുന്നതെങ്കിൽ അർഹതയുള്ളയാൾ പട്ടിണിയിലാവും. ആരും അഹാരമെടുത്ത് നശിപ്പിക്കരുത്, ഈ സംരഭം ആരും ദയവു ചെയ്ത് നശിപ്പിക്കരുതെന്നു അജിത്ത് പറഞ്ഞു