കടം വാങ്ങിക്കാനുള്ള സുഹൃത്തുക്കളൊക്കെ തീർന്നു. മനസ്സു മടുത്തു പോകുന്ന ഒരവസ്ഥയെത്തി-അജു വർ​ഗീസ്

2010-ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് ആസിഫ് അലി മലയാള ചലച്ചിത്രലോകത്തിലേക്ക് പ്രവേശിച്ചത്.ഇപ്പോൾ നടനും നിർമാതാവുമൊക്കെ ആയി മാറിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരംഎങ്കിലും അജുവിന് ഫുൾ സപ്പോർട്ടായി ഭാര്യ ടീന(ആഗസ്റ്റിന) കൂടെ തന്നെയുണ്ടെന്നുള്ള കാര്യം ആരാധകർക്ക് അറിയാം. നാല് മക്കളാണ് താരത്തിന് ഉള്ളത് അതും ഇരട്ട കുട്ടികൾ. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഇവാനും ജൂവാനും ജനിച്ചു. ഇവർക്ക് മൂന്ന് വയസ് തികയുന്നതിനിടയിലാണ് ജാക്കും ലൂക്കും ജനിച്ചത്.ഇപ്പോൾ അജു വർഗീസ് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാവുകയാണ്. ജീവിതം ഒരു ഏണി പോലെയാണെന്നും ഓരോ ചുവടുകളായി പതിയെ കഷ്ടപ്പെട്ടു കയറി ഉയരത്തിലെത്തുകയാണ് ചെയ്യാൻ സാധിക്കുന്ന കാര്യമെന്നും പറയുകയാണ് അജു വർഗീസ്.

അജു വർഗീസിന്റെ വാക്കുകൾ: ‘അനുഭവങ്ങളിൽ നിന്നു വേണം നാം പഠിക്കാൻ. അനുഭവങ്ങളാണ് നമ്മളെ നമ്മളാക്കുന്നത്. നാമറിയാതെ തന്നെയാണ് പല കാര്യങ്ങളും പഠിക്കുന്നത്. പരിചയസമ്പന്നത എന്നത് അങ്ങനെ സംഭവിക്കുന്നതാണ്. എന്റെ ആദ്യ ചിത്രം വലിയ മുതൽമുടക്കുള്ള ഒന്നായിരുന്നു. ചെറിയ സിനിമയായിട്ടാണ് ആലോചിച്ചതെങ്കിലും അതൊരു വലിയ സിനിമയായി മാറി. രണ്ടു വെള്ളപ്പൊക്കങ്ങൾ ആ സിനിമയുടെ ഷൂട്ടിനിടെ ഉണ്ടായി.

സാമ്പത്തികമായി മുന്നോട്ടു കൊണ്ടു പോകാനാകാത്ത അവസ്ഥ വന്നു. കടം വാങ്ങിക്കാനുള്ള സുഹൃത്തുക്കളൊക്കെ തീർന്നു. മനസ്സു മടുത്തു പോകുന്ന ഒരവസ്ഥയെത്തി. പക്ഷേ റിലീസ് ഡേറ്റിനെക്കുറിച്ച് മാത്രം ചിന്തിക്കാൻ എന്റെ പങ്കാളി വിശാഖ് പറഞ്ഞു. അതു മനസ്സിൽ വച്ച് മുന്നോട്ടു പോയപ്പൾ വിജയമുണ്ടായി. അതു കഴിഞ്ഞുള്ള സിനിമകൾ ചെയ്തപ്പോൾ നേരത്തെ പറഞ്ഞ പരിചയസമ്പന്നത വളരെയധികം സഹായിച്ചു. ലവ് ആക്ഷൻ ഡ്രാമ ഒരു യൂണിവേഴ്‌സിറ്റിയിലും പഠിപ്പിക്കാത്ത പാഠങ്ങൾ ഞങ്ങളെ പഠിപ്പിച്ചു. അതിന്റെ മൂല്യം വളരെ വലുതാണ്. ഏല്ലാ മേഖലയിലും അങ്ങനെ തന്നെയാണ്. സിനിമയിൽ മാത്രമല്ല.’

‘തീരുമാനം എടുക്കുക എന്നത് വലിയൊരു കാര്യമാണ്. യെസ് ഓർ നോ എന്ന തീരുമാനം എടുക്കാൻ ഒരു ഘട്ടത്തിലും താമസം ഉണ്ടാകരുത്. അങ്ങനെയുണ്ടാകുമ്പോൾ വരുത്തുന്ന തെറ്റുകളിൽ നിന്നു മാത്രമേ നാം കൂടുതൽ പഠിക്കൂ. ഒരു നേതാവ് ഉണ്ടാകുന്നത് അവിടെ നിന്നാണ്. ഒരു നല്ല നേതാവ് നല്ല തീരുമാനങ്ങളെടുക്കും. അവനെ പിന്തുടരാൻ ആളുകളുണ്ടാകും. മറ്റുള്ളവരെ ഒരുപാട് ആശ്രയിച്ച് ഒരുപാട് ആളുകളോട് സംസാരിച്ച് തീരുമാനങ്ങൾ എടുക്കാൻ വൈകരുത്. നമുക്ക് നമ്മെക്കുറിച്ച് ആത്മവിശ്വാസം ഉണ്ടായിരിക്കണം.’

2014 ഫെബ്രുവരി 24 ന് കടവന്ത്ര എംകുളം പള്ളിയിൽ വെച്ചായിരുന്നു അജു വർഗീസിന്റെയും അഗസ്റ്റീനയുടെയും വിവാഹം നടന്നത്. പരിചയപ്പെട്ട് ഇഷ്ടത്തിലായതാണെങ്കിലും ഇത് പ്രണയവിവാഹമല്ലെന്നും വീട്ടുകാർ തമ്മിൽ ആലോചിച്ച് ഉറപ്പിച്ചതാണെന്നും നേരത്തെ അജു തുറന്ന് പറഞ്ഞിരുന്നു