എനിക്ക് എന്തോ ഭയങ്കര പേടിയാണ്, വിനീതിന് മുന്നില്‍ അഭിനയിക്കുന്നതിനെ കുറിച്ച് അജു വര്‍ഗീസ്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് വന്‍ വിജയമായിരുന്നു. യുവതാരങ്ങളായിരുന്നു ചിത്രത്തില്‍ മുഖ്യ വേഷങ്ങളെ അവതരിപ്പിച്ചത്. നിവിന്‍ പോളിയുടെയും അജു വര്‍ഗീസിന്റെയും ഒക്കെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. നിവിനൊപ്പം അജുവും ചിത്രത്തില്‍ തിളങ്ങി. അതേസമയം എന്തുകൊണ്ടായിരിക്കും സുഹൃത്ത് ആയിരുന്നിട്ട് കൂടി അജുവിനെ സിനിമയുടെ ഓഡീഷനായി വിളിച്ചത് എന്ന ചോദ്യത്തിന് അജു തന്നെ നല്‍കിയ മറുപടി െൈവെറല്‍ ആവുകയാണ്. ഒരു അഭിമുഖത്തിലാണ് നടന്‍ ഇതിനെ കുറിച്ച് സംസാരിച്ചത്.

അജുവിന്റെ വാക്കുകള്‍ ഇങ്ങനെ, ആ തല്ലിപ്പൊളി രൂപവും മാനറിസങ്ങളുമെല്ലാം കോളേജില്‍ പഠിക്കുമ്പോള്‍ എന്റെയായിരുന്നു. ഹോസ്റ്റലില്‍ ഞാന്‍ കൈലിയും ടീഷര്‍ട്ടുമൊക്കെ ഉടുത്ത് നടക്കും. അവനും അത് മതിയായിരുന്നു. അത് പിന്നെ ധ്യാന്‍ പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്. വിനീത് ധ്യാനോട് പറഞ്ഞു, അത്രയും വൃത്തിക്കെട്ടതായി ചെയ്യാന്‍ അവനെകൊണ്ടേ പറ്റൂ. അതിന് പ്രത്യേകിച്ച് അഭിനയമൊന്നും വേണ്ട. അവന്‍ അവനായിട്ട് തന്നെ വന്നാ മതി.

ഇപ്പോഴും മലര്‍വാടി കാണുമ്പോ എനിക്ക് ചമ്മലാ. ഒന്ന്, അഭിനയത്തിന്റെ എബിസിഡി അതിലില്ല. എനിക്ക് എന്റെ എക്‌സ്പ്രഷനൊക്കെ കാണുമ്പോ എന്റെ പൊന്നോ എന്ന് ഒകെ തോന്നും. ഒരവസരം കൂടി തരുമോ നമുക്ക് കുറച്ചെങ്കിലും മാറ്റം വരുത്താന്‍ എന്ന് തോന്നും. ഇത് ഞാന്‍ വിനീതിനോടും പറയാറുണ്ട്. വിനീതിനോടും ധ്യാനിനോടുമുളള സൗഹൃദം രണ്ടും രണ്ട് രീതിയിലാ്. വിനീതിനോട് എല്ലാ കാര്യങ്ങളും ഞാന്‍ അങ്ങനെ പറയില്ല. പണ്ട് സുഹൃത്തായിരുന്നപ്പോഴും ഞാന്‍ അങ്ങനെ പറയാറില്ല.

പിന്നെ തീര്‍ച്ചയായും എന്റെ മനസില് വിനീതിന് ഒരു മെന്ററിന്റെ സ്ഥാനം തന്നെയാണ്. അതുകൊണ്ട് ഞാന്‍ ഒട്ടും പറയില്ല. വിനീതെന്ന ഡയറക്ടര്‍ക്കു കീഴില്‍ ഞാന്‍ ഇപ്പോള്‍ പ്രോപ്പറായി അഭിനയിച്ചത് ഏട്ട് വര്‍ഷം കഴിഞ്ഞാണ്. എനിക്ക് എന്തോ ഭയങ്കര പേടിയാണ്. എന്തോ എവിടെയോ, തട്ടം പോലുളള സിനിമകളില്‍ ചെയ്ത ഒരു കുട്ടിത്തം എനിക്ക് ഇപ്പോള്‍ വരുന്നില്ല. ശരീരം കൊണ്ട് വണ്ണം വെച്ചു. എനിക്ക് ഇപ്പോള്‍ അങ്ങനെ ചെയ്യുമ്പോള്‍ കുറച്ച് ബുദ്ധിമുട്ടാണ്. അപ്പോ ഇങ്ങനത്തെ സീന്‍ വരുമ്പോ എനിക്ക് ടെന്‍ഷനാവും. അപ്പോ വിനീത് പറയുവാണ് എടാ നീ ഇങ്ങനെ ചെയ്യ്. അപ്പോ ഞാന്‍ പുളളി പറയുന്നത് റിപീറ്റ് ചെയ്യുക മാത്രമേ ചെയ്യുന്നുളളൂ.