എകെജി സെന്റര്‍ ആക്രമണം; സുകുമാരക്കുറുപ്പിനെ പിടിച്ചോ? ചോദ്യവുമായി ഇപി ജയരാജന്‍

എകെജി സെന്ററിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞ കേസ് പോലീസ് നല്ല നിലയില്‍ അന്വേഷിക്കുകയാണെന്ന് ഇപി ജയരാജന്‍. കക്കാന്‍ പഠിച്ചവന് നില്‍ക്കാനും അറിയാം. ഇത്തരം കൃത്യങ്ങള്‍ ചെയ്യുന്നവര്‍ രക്ഷപ്പെടാനുള്ള വഴികളും സ്വീകരിക്കും. അതുകൊണ്ട് എല്ലാ ശാസ്ത്രസാങ്കേതിക വിദ്യകളും ഉപയോഗിച്ചു കൊണ്ടുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നതെന്ന് ഇപി ജയരാജന്‍ പറഞ്ഞു.

അതേസമയം 12 ദിവസം കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് ഒരു സൂചന പോലൂം ലഭിച്ചില്ലല്ലോ എന്ന മാധ്യമ പ്രവര്‍ത്തരുടെ ചോദ്യത്തിന് ‘സുകുമാരക്കുറുപ്പ് പോയിട്ട് കാലമെത്രയായി പിടിച്ചോ?’ എന്ന മറുചോദ്യമാണ് അദ്ദേഹം ചോദിച്ചത്. എല്ലാ വരും മാറിമാറി ഭരിച്ചു പിടിച്ചില്ല. എത്രയെത്ര കേസുകള്‍ അങ്ങനെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സുധാകരന്റെ ആരോപണത്തോട് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും സുധാകരനെപ്പോലെ തരംതാഴാന്‍ ഞാന്‍ ഇല്ലെന്നുമാണ് ഇപി ജയരാജന്‍ പറഞ്ഞത്. എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ ഇപി ജയരാജനാണെന്നും ബോംബെറിഞ്ഞ കേസില്‍ ഇപി ജയരാജനെ പ്രതിയാക്കിയാല്‍ പ്രതികളെ പിടികൂടാമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ പറഞ്ഞിരുന്നു.