ലാവ്‌ലിന്‍ കേസ് നീട്ടാന്‍ 100 കോടി കോഴ നല്‍കി പിണറായിക്കെതിരെ ഗുരുതര ആരോപണം

374.5 കോടി അഴിമതിയുടെ ലാവലിന്‍ കേസ് അട്ടിമറിക്കാന്‍ വന്‍ നീക്കങ്ങള്‍ നടക്കുന്നു.ഇതിനായി കോടികളാണ് മുടക്കുന്നത്.കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും വന്‍ അട്ടിമറി നീക്കങ്ങളാണ് നടക്കുന്നത്.ഇതിനായി ഹൈക്കോടതിയില്‍ 50 കോടി രൂപയും സുപ്രീം കോടതിയില്‍ 100 കോടി രൂപയും കേസ് പരിഗണിച്ച ന്യായാധിപന്മാര്‍ക്ക് വാഗ്ദാനം ചെയ്തു എന്ന വിവരം കർമ്മ ന്യൂസിൽ തുറന്ന് പറയുന്നത് ക്രൈം നന്ദ കുമാര്‍.അധികാരത്തില്‍ തുടരാനും മുഖ്യമന്ത്രി കസേര സംരക്ഷിക്കാനും പിണറായി വിജയന്‍ നടത്തിയ അഴിമതികളാണ് നന്ദകുമാറും അന്വേഷാത്മക മാധ്യമ പ്രവര്‍ത്തകനുമായ അജയനും ഉന്നയിച്ചിരിക്കുന്നത്

മലയാളികളും അഴിമതിക്കെതിരെ പോരാടുന്നവരിലും ഏറെ അമ്പരപ്പ് ഉണ്ടാക്കിയ ഒരു കാര്യമാണ് പിണറായി വിജയന്റെ ഉള്‍പെട്ട ലാവലില്‍ അഴിമതിയിലെ ഒരു അപ്പീല്‍ സുപ്രീം കോടതി 3 വര്‍ഷമായിട്ടും വിചാരണക്ക് എടുക്കാതെ മാറ്റി വയ്ക്കുന്നത്.ഹൈക്കോടതിയില്‍ നിന്നും ജസ്റ്റീസ് ഉബൈദ് ആയിരുന്നു സി.ബി.ഐ പ്രതിപട്ടികയില്‍ ഉള്‍പെടുത്തിയ പിണറായി വിജയനെ ഒഴിവാക്കിയത്.ഇതുമായി ബന്ധപ്പെട്ട് 50 കോടി രൂപയുടെ അഴിമതിയാണ് ഉന്നയിക്കപ്പെട്ടതും.ഈ ഇടപാടിനു ഇടനിലക്കാരനായത് പ്രമുഖ പ്രവാസി ബിസിനസുകാരനും പിണറായി വിജയന്റെ സുഹൃത്തുമായിരുന്നു എന്നും ആരോപണം ഉണ്ട്.

പിണറായി വിജയനെ ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്.374.5 കോടി രൂപയുടെ അഴിമതി കണ്ടെത്തിയ ലാവലില്‍ ഇടപാടില്‍ ഒപ്പിട്ടവരും തീരുമാനം എടുത്തവരും കേസിലെ പ്രതി സ്ഥാനത്ത് നിന്നും ഒഴിവായത് ശരിയോ തെറ്റോ എന്ന് മാത്രമേ സുപ്രീം കോടതിക്ക് തീരുമാനിക്കാന്‍ ഉള്ളു.ജസ്റ്റീസ് ഉബൈദ് പിണറായി വിജയനെ പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കിയത് ശരിയോ തെറ്റോ എന്ന് സുപ്രീം കോടതിക്ക് വിധി പറയാന്‍ ഒരു ദിവസം കൊണ്ട് ആകും.രാവിലെ വാദം കേട്ടാല്‍ വൈകിട്ട് വിധി പറയാവുന്ന ഭരണഘടനാ വിഷയങ്ങളും നിര്‍വചനങ്ങളും നിയമ കുരുക്കും ഒന്നും ഇല്ലാത്ത കേസാണ് 3 കൊല്ലം ഇഴഞ്ഞ് നീങ്ങുന്നത്

ഇത്തരത്തില്‍ 18 പ്രാവശ്യമാണ് സുപ്രീം കോടതിയില്‍ പിണറായിയെ രക്ഷിക്കാന്‍ ലാവലിന്‍ കേസ് മാറ്റി വച്ചത്.വര്‍ഷം 3 കശിഞ്ഞു.ഇപ്പോള്‍ കേസ് അട്ടിമറിക്കാന്‍ 100 കോടി രൂപ സുപ്രീം കോടതിയില്‍ ഇത് പരിഗണിച്ചിരുന്ന ജസ്റ്റീസ് രമണക്ക് വാഗ്ദാനം ചെയ്തിരുന്നു എന്നാണ് ആരോപണം.പിണറായി വിജയനു വേണ്ടി 100 കോടി രൂപ ലാവലില്‍ കേസ് സുപ്രീം കോടതിയില്‍ അട്ടിമറിക്കാന്‍ ഇടനിലക്കാരനായി നിന്നത് മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആയിരുന്നു.ചന്ദ്ര ബാബു നായിഡുവിന്റെ പെറ്റായിരുന്നു ജസ്റ്റീസ് രമണ.ഇതിനായി പവര്‍ ബ്രോക്കര്‍മാരെയും കണ്ടെത്തി.പണം കൈമാറാനും മറ്റും ആയിരുന്നു ഇത്.ലാവലിന്‍ കേസ് സുപ്രീം കോടതിയില്‍ ഈ വിധത്തില്‍ 100 കോടിയുടെ ഇടപാടില്‍ ആയിരുന്നു 3 കൊല്ലം അട്ടിമറിച്ചത്.ഇപ്പോള്‍ ജസ്റ്റീസ് രമണക്കെതിരെ ഉയരുന്നത് അതീവ ഗുരുതരമായ ആരോപണമാണ്.ജസ്റ്റീസിന്റെ കുടുംബത്തിനും മക്കള്‍ക്കും കോടാനു കോടികളുടെ സ്വത്തുക്കളും നിക്ഷേപവും ഉണ്ട് എന്ന ആരോപണം ഇപ്പോള്‍ ഉയര്‍ത്തുന്നത് നിലവിലെ ആന്‍ന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗ മോഹന്‍ റെഡിയാണ്.ജഗന്റെ അമ്മ രമണ നടത്തിയ അഴിമതികള്‍ അക്കമിട്ട് നിരത്തി ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്തിരിക്കുകയാണ്.

ഇതോടെ ലാവലിന്‍ കേസില്‍ ജസ്റ്റീസ് രമണക്കെതിരെ താനും പ്രശസ്ത പത്രപ്രവര്‍ത്തകനായ അജയനും ഉന്നയിച്ച 100 കോടിയുടെ അഴിമതി ആരോപണം ശരി എന്ന് വന്നിരിക്കുന്നു എന്നും ക്രൈം നന്ദകുമാര്‍ പറഞ്ഞു.ലാവലിന്‍ കേസ് എന്തുകൊണ്ട് 3 വര്‍ഷമായി നീളുന്നു.രാവിലെ എടുത്താല്‍ വൈകിട്ട് വിധി പറയാന്‍ മാത്രം ഉള്ള മറ്റ് നിയമ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു കേസ് എന്തിനു 18 തവണ മാറ്റി വയ്ച്ചു.ഇത്തരത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആ കസേരയില്‍ ഇരിക്കുന്നത്.

ഇന്ത്യന്‍ ജുഡീഷ്യറിയിലെ ഒരു ജഡ്ജിയേ 100 കോടി രൂപക്ക് വിലക്കെടുത്ത് മുഖ്യമന്ത്രി കസേര സംരക്ഷിച്ച ആളാണ് പിണറായി വിജയന്‍ എന്നയാള്‍ എന്നും ക്രൈം നന്ദകുമാര്‍ ആരോപിക്കുന്നു.അതീവ ഗുരുതരമായ ഈ ആരോപണം ഇവിടെ ക്രൈം നന്ദകുമാര്‍ ഉയര്‍ത്തിയിട്ട് കാലം ഏറെയായി.ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയിട്ടും നാളേറെയായി.ജനങ്ങളിലേക്ക് എത്തേണ്ട ഈ ഗൗരവായ ആരോപണങ്ങള്‍ പിണറായി സര്‍ക്കാരിന്റെ പി.ആര്‍ പണവും പരസ്യവും കൈപറ്റുന്ന മാധ്യ്പ സിന്‍ഡികേറ്റുകള്‍ പുറത്ത് വിടില്ല.ഈ സാഹചര്യത്തിലാണ് ലാവലില്‍ കേസ് സുപ്രീം കോടതിയില്‍ അട്ടിമറിച്ചതും 100 കോടി രൂപയുടെ അഴിമതിയും അടങ്ങിയ പരാതിയും ആരോപണവും കര്‍മ്മ ന്യൂസ് ഏറ്റെടുത്ത് ജനങ്ങളില്‍ എത്തിക്കുന്നത്.

നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട എസ്എന്‍സി ലാവലിന്‍ അഴിമതി കേസ്,ഇത്തരത്തില്‍ പണത്തിനും സ്വാധീനത്തിനും വഴങ്ങി അട്ടിമറിക്കപ്പെടുന്നു എന്ന പരാതി ചെറിയ വിഷയം അല്ല.മലയാളികള്‍ അറിഞ്ഞിരിക്കണം.പൊതു പ്രവര്‍ത്തകരും അഴിമതിക്കെതിരെ നിലകൊള്ളുന്നവരും ഇതെല്ലാം അറിയണം.ഇന്ത്യന്‍ ജുഡീഷ്യറിയില്‍ ചില ജഡ്ജിമാര്‍ അഴിമതിയും സ്വജനപക്ഷപാതവും സ്ത്രീ വിഷയങ്ങളും സ്വാധീനിക്കപ്പെടുന്നുവെന്നും പാവപ്പെട്ടവന് നീതി നിഷേധിക്കപ്പെടുന്നുവെന്നും മനസ്സിലാക്കിയാണ് ഇത്ര സാഹസികമായ ഒരു അന്വേഷണം താന്‍ ജനങ്ങള്‍ക്കായി നടത്തിയത് എന്നും ക്രൈം നന്ദകുമാര്‍ പറയുന്നു.

കോടതിക്ക് പരിഹരിക്കാന്‍ ആകാതെ നീളുന്ന..കോടതിയുടെ അഴിമതിയിലും മറ്റും കുരുങ്ങുന്ന ഈ വലിയ കാര്യങ്ങള്‍ പൊതു സമൂഹം ചര്‍ച്ച ചെയ്ത് ഒരു പരിഹാരം ഉണ്ടാക്കണം എന്നും നന്ദകുമാര്‍ പറയുന്നു.ലാവലിന്‍ കേസ് മത്രമല്ല ജസ്റ്റീസ് രമണയുടെ പക്കലെത്തുന്ന മിക്ക കേസുകളും കോടികള്‍ കമ്മീഷന്‍ വാങ്ങി മുന്‍ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിടു അട്ടിമറിച്ചിട്ടുണ്ട്.ബ്രോക്കര്‍ പാണ്ടു എന്ന ഓമന പേരിലായിരുന്നു ആന്ധ്രപ്രദേശില്‍ ജസ്റ്റിസ് രമണ മുന്‍പ് അറിയപ്പെട്ടിരുന്നത്.ധര്‍മ്മത്തിനും നീതിക്കും വേണ്ടി യുദ്ധം ചെയ്യുന്നവരെ ഇത്തരത്തില്‍ ഹൈക്കോടതിയില്‍ 50 കോടിയും സുപ്രീം കോടതിയില്‍ 100 കോടിയും കൈക്കൂലി നല്‍കി പരാജപെടുത്തുമ്പോള്‍ ഒന്നേ പറയാനുള്ളു.ധര്‍മ്മ സ്ഥാപനത്തിനു നേര്‍വഴിയില്‍ യുദ്ധം തുടരുക..തോറ്റ് പോയാല്‍ പോകട്ടേ..ആ തോല്‍വി തന്നെ ഒരു വിജയമാണ്.