ഇന്ന് പലരും പുച്ഛത്തോടെ ആണ് ഫെമിനിസ്റ്റ് എന്ന വാക്ക് ഉച്ഛരിക്കുന്നത്, ഡോ.സൗമ്യ സരിന്‍ പറയുന്നു

സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ പ്രാധാന്യമാണ് വേണ്ടത് എന്നാല്‍ മാത്രമേ മത്സരത്തിന് പ്രാധാന്യമുള്ളു എന്ന് പറയുകയാണ് ഡോ.സൗമ്യ സരിന്‍.ഫെമിനിസ്റ്റ് ആണെന്നോ അല്ലെന്നോ തനിക്ക് പറയാനാകില്ലെന്നും അത്രക്ക് വികലമായി പോയി ആ വാക്ക് എന്നും സൗമ്യ പറയുന്നു.സ്ത്രീകള്‍ പല കാര്യങ്ങളിലും പുരുഷന്മാര്‍ക്ക് എത്രയോ മേലെ ആണ്.പ്രത്യേകിച്ചും മാനസികവ്യാപാരങ്ങളില്‍!സ്ത്രീയോളം സഹനവും ആര്‍ദ്രതയും മനോബലവും ബുദ്ധികൂര്‍മതയും ആജ്ഞാശക്തിയും നേതൃപാടവവും വേറെ ആര്‍ക്കാണുള്ളത്!എന്നാല്‍ ഇതില്‍ പലതിനെയും പലപ്പോഴും സ്ത്രീകള്‍ നോക്കികാണാറുള്ളത് തങ്ങളുടെ ദൗര്‍ബല്യങ്ങള്‍ ആയാണ്.ഇതില്‍ നമ്മുടെ സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്.കാലങ്ങളായി സ്ത്രീകളെ പല കാരണങ്ങളാല്‍ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തി.അവളുടെ കഴിവുകള്‍ വേണ്ട വിധത്തില്‍ ഉപയോഗപെടുത്തിയില്ല.വീട്ടുജോലികളിലും കുഞ്ഞുങ്ങളെ നോക്കുന്നതിലും മാത്രമായി പലരും ഒതുങ്ങി.ഇപ്പോള്‍ കാര്യങ്ങള്‍ മാറുന്നുണ്ട്.പുരുഷന്മാരും അവരുടെ ചിന്തകളും മാറുന്നുണ്ട്.ആശാവഹമായ കാര്യം തന്നെയാണത്.നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ മുന്നേറണമെങ്കില്‍ അതിന് സ്ത്രീകള്‍ മാത്രം വിചാരിച്ചിട്ട് കാര്യമില്ല.ഓരോ പുരുഷനും വിചാരിക്കണം.ഓരോ അച്ഛനമ്മമാരും വിചാരിക്കണം.ആണ്‍മക്കളെയും പെണ്‍മക്കളെയും വളര്‍ത്തുമ്പോള്‍ പറഞ്ഞു കൊടുക്കണം സ്ത്രീയും പുരുഷനും എന്നാല്‍ രണ്ട് ലിംഗങ്ങള്‍ മാത്രമാണെന്ന്.അതിലപ്പുറം അവര്‍ തമ്മില്‍ യാതൊരു പക്ഷഭേദവും കാണിക്കേണ്ട കാര്യമില്ലെന്ന്.-സൗമ്യ ഫേസ്ബുക്കില്‍ കുറിച്ചു.

സൗമ്യയുടെ കുറിപ്പ്,എന്റെ ചില പോസ്റ്റുകള്‍ കണ്ടതിന് ശേഷം പലരും ചോദിക്കുന്ന സംശയമാണ്’മാഡം ഫെമിനിസ്റ്റ് ആണോ?’എന്ന്.ആണെന്നോ അല്ലെന്നോ എനിക്ക് പറയാന്‍ സാധിക്കുന്നില്ല.കാരണം അത്ര കണ്ട് വികലമായി പോയിരിക്കുന്നു ആ വാക്ക്.ഇന്ന് പലരും പുച്ഛത്തോടെ ആണ് ഈ വാക്ക് ഉച്ഛരിക്കുന്നത്.അങ്ങിനെ ആണല്ലോ’ഫെമിനിച്ചി’എന്നൊരു ഓമനപ്പേര് കൂടി വന്നത്.ഓരോരുത്തരുടേയും കാഴ്ചപ്പാട് വ്യത്യസ്തമാകാം.എന്റെ വ്യക്തിപരമായ നിരീക്ഷണങ്ങള്‍ പറയാം.ഒരു പെണ്ണായത് കൊണ്ട് മാത്രം ഒരുവള്‍ക്ക് ചട്ടക്കൂടുകള്‍ പണിയാത്ത ആരും എനിക്ക് ഫെമിനിസ്റ്റ് ആണ്.ചുറ്റും ഉള്ള സ്ത്രീകളെ ബഹുമാനത്തോടെ കാണുകയും അവരുടെ സുരക്ഷിതത്വം സ്വന്തം ഉത്തരവാദിത്തം കൂടി ആണെന്ന് കരുതുന്ന ആരും എനിക്ക് ഫെമിനിസ്റ്റ് ആന്ന്.ഓടിത്തളരുന്ന സ്ത്രീക്ക് ഒരു പുഞ്ചിരിയോട് കൂടി സഹായഹസ്തം നീട്ടുന്ന ആരും എനിക്ക് ഫെമിനിസ്റ്റ് ആന്ന്.ഒരു പെണ്ണിന്റെ സ്വാതന്ത്ര്യത്തിന്റെ അതിര്‍ വരമ്പുകളുടെ രേഖ തന്റെ കയ്യിലാണെന്ന് കരുതാത്ത ആരും എനിക്ക് ഫെമിനിസ്റ്റ് ആണ്.ഇന്ന ജോലികള്‍ സ്ത്രീകള്‍ക്ക് മാത്രം എന്ന ശാസനം ചെയ്യാത്ത ആരും എനിക്ക് ഫെമിനിസ്റ്റ് ആണ്.ഒരുദാഹരണം പറഞ്ഞാല്‍ രാത്രി ഡ്യൂട്ടി ഉള്ള ദിവസങ്ങളില്‍ പലപ്പോഴും നട്ടപ്പാതിരക്കായിരിക്കും വിളി വരുന്നത്.ആശുപത്രിയിലെ വണ്ടിയില്‍ ഡ്രൈവര്‍ ചേട്ടന്മാര്‍ കൊണ്ടുപോകാന്‍ വരും.തിരിച്ചു കൊണ്ടുവന്നാക്കുന്ന നേരത് ചിലര്‍ നമ്മെ ഇറക്കി വിട്ട് വണ്ടി തിരിച്ചു ഓടിച്ചു പോകും.എന്നാല്‍ ചിലര്‍ ഹെഡ്!ലൈറ്റ് ഇട്ട് അവിടെ തന്നെ നില്‍ക്കും.ഞാന്‍ ഉള്ളില്‍ കയറി ഗേറ്റ് പൂട്ടി വീടിനുള്ളില്‍ കയറി ലൈറ്റ് ഓണ്‍ ആയി കണ്ടിട്ടേ അവര്‍ മടങ്ങാറുള്ളു.ഇത് അവരോടാരും പറഞ്ഞിട്ടല്ല.അവരുടെ മനസാണ്.അവരാരും കുറെ പഠിച്ചവരോ കുറെ ലോകം കണ്ടവരോ ഒന്നുമല്ല.പക്ഷെ ഒരു സ്ത്രീയെ എങ്ങിനെ മാനിക്കണമെന്നു അവര്‍ക്കറിയാം.എന്നെ സംബന്ധിച്ച് അവര്‍ ഫെമിനിസ്റ്റുകളാണ്.സത്യത്തില്‍ ഞാന്‍ എന്റെ ജീവിതത്തില്‍ ഇത്തരത്തില്‍ കണ്ട ഫെമിനിസ്റ്റുകളില്‍ പെണ്ണുങ്ങളേക്കാള്‍ കൂടുതല്‍ ആണുങ്ങളുണ്ട്!ഇന്ന് ഞാന്‍ കാണുന്ന പ്രധാനപ്രശ്‌നം ഫെമിനിസം എന്നാല്‍ ആണുങ്ങളോടുള്ള വെറുപ്പ് എന്നായി മാറിയിരിക്കുന്നു എന്നതാണ്‍ അതെന്തൊരു വിരോധാഭാസമാണ്?ഒരു ഫെമിനിസ്റ്റ് ശ്രമിക്കുന്നത് സ്ത്രീകളോടുള്ള വിവേചനം മാറ്റാനാണെങ്കില്‍ അതെ ആള്‍ തന്നെ എതിര്‍ലിംഗത്തോട് കാണിക്കുന്ന വെറുപ്പ് എങ്ങിനെ ന്യായീകരിക്കാനാകും?അതും ഒരു തരം ഷോവനിസം അല്ലേ?ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും തുല്യ നീതി.തുല്യമായ അവകാശം.എന്നതാണ് ഞാന്‍ മനസ്സിലാക്കിയിടത്തോളം ഫെമിനിസത്തിന്റെ അന്തസത്ത.ഒരു സ്ത്രീയായത് കാരണം മാത്രം ഒരിടത്തുനിന്നും ആരും മാറ്റി നിര്‍ത്തപ്പെടരുത്.ഒരു അവസരങ്ങളും അവള്‍ക്ക് നഷ്ടപെടരുത്.അതാണ് നമ്മള്‍ ഉറപ്പ് വരുത്തേണ്ടത്!അതിന് വേണ്ടിയാണു പോരാടേണ്ടത്!പക്ഷെ അതിനായി നാം പുരുഷന്മാരെ ശത്രുപക്ഷത് നിര്‍ത്തേണ്ട കാര്യമുണ്ടോ?ഒരിക്കലുമില്ല.ആണും പെണ്ണും പരസ്പരപൂരകങ്ങളായ സൃഷ്ടികളാണ്‍ അത് മനുഷ്യരില്‍ മാത്രമല്ല,ഏതൊരു മൃഗങ്ങളിലും അങ്ങിനെ ആണ്.പ്രകൃതിയുടെ സന്തുലനത്തിനു ഇവര്‍ രണ്ടുപേരും ആവശ്യമാണ്.ഇവര്‍ക്ക് പ്രകൃതി കൊടുത്തിരിക്കുന്ന ശക്തിയും ദൗര്‍ബല്യങ്ങളുമുണ്ട്.എന്നാല്‍ ഇന്ന് പല സ്ത്രീകളും ചെയ്യുന്നത് സ്വന്തം ശക്തി മനസ്സിലാക്കാതെ പുരുഷന്റെ കൂടെ മത്സരിക്കുകയാണ്.ഇവിടെ മത്സരത്തിന് യാതൊരു പ്രസക്തിയുമില്ല.കാരണം മത്സരം തുല്യര്‍ തമ്മിലാണ് വേണ്ടത്.എന്നാല്‍ ശാരീരികവും മാനസികവുമായി നോക്കുമ്പോള്‍ സ്ത്രീകള്‍ പല കാര്യങ്ങളിലും പുരുഷന്മാര്‍ക്ക് എത്രയോ മേലെ ആണ്.പ്രത്യേകിച്ചും മാനസികവ്യാപാരങ്ങളില്‍!സ്ത്രീയോളം സഹനവും ആര്‍ദ്രതയും മനോബലവും ബുദ്ധികൂര്‍മതയും ആജ്ഞാശക്തിയും നേതൃപാടവവും വേറെ ആര്‍ക്കാണുള്ളത്!എന്നാല്‍ ഇതില്‍ പലതിനെയും പലപ്പോഴും സ്ത്രീകള്‍ നോക്കികാണാറുള്ളത് തങ്ങളുടെ ദൗര്‍ബല്യങ്ങള്‍ ആയാണ്.ഇതില്‍ നമ്മുടെ സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്.കാലങ്ങളായി സ്ത്രീകളെ പല കാരണങ്ങളാല്‍ മുഖ്യധാരയില്‍ നിന്ന് മാറ്റി നിര്‍ത്തി.അവളുടെ കഴിവുകള്‍ വേണ്ട വിധത്തില്‍ ഉപയോഗപെടുത്തിയില്ല.വീട്ടുജോലികളിലും കുഞ്ഞുങ്ങളെ നോക്കുന്നതിലും മാത്രമായി പലരും ഒതുങ്ങി.ഇപ്പോള്‍ കാര്യങ്ങള്‍ മാറുന്നുണ്ട്.പുരുഷന്മാരും അവരുടെ ചിന്തകളും മാറുന്നുണ്ട്.ആശാവഹമായ കാര്യം തന്നെയാണത്.നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ മുന്നേറണമെങ്കില്‍ അതിന് സ്ത്രീകള്‍ മാത്രം വിചാരിച്ചിട്ട് കാര്യമില്ല.ഓരോ പുരുഷനും വിചാരിക്കണം.ഓരോ അച്ഛനമ്മമാരും വിചാരിക്കണം.ആണ്‍മക്കളെയും പെണ്‍മക്കളെയും വളര്‍ത്തുമ്പോള്‍ പറഞ്ഞു കൊടുക്കണം സ്ത്രീയും പുരുഷനും എന്നാല്‍ രണ്ട് ലിംഗങ്ങള്‍ മാത്രമാണെന്ന്.അതിലപ്പുറം അവര്‍ തമ്മില്‍ യാതൊരു പക്ഷഭേദവും കാണിക്കേണ്ട കാര്യമില്ലെന്ന്.എതിര്‍ലിംഗത്തില്‍ പെട്ടവരെ ബഹുമാനിക്കുകയും ഉള്‍ക്കൊള്ളുകയുമാണ് അവര്‍ ചെയ്യേണ്ടതെന്ന്.ഈ പ്രകൃതിയില്‍ നിന്ന് നമുക്ക് ഒരു പാട് പഠിക്കാനുണ്ട്.നിങ്ങള്‍ മയിലുകളെ കണ്ടിട്ടില്ലേ?ആണ്മയിലിന് എന്തൊരു സൗന്ദര്യമാണ്?എന്നാല്‍ പെണ്‍മയിലോ നേരെ വിപരീതവും.പക്ഷെ ഈ ഒരു വ്യത്യാസം കൊണ്ടു മാത്രം എപ്പോഴെങ്കിലും ആണ്മയില്‍ കൂടുതല്‍ അഹങ്കരിക്കുന്നതായോ പെണ്മയിലിനെ അടിച്ചമര്‍ത്തുന്നതായോ കണ്ടിട്ടുണ്ടോ?അല്ലെങ്കില്‍ പെണ്മയില്‍ ആണ്മയിലിനെ അനുകരിക്കാന്‍ കൃത്രിമ പീലി വെച്ച് നടക്കുന്നത് കണ്ടിട്ടുണ്ടോ?ഇല്ലല്ലോ.ഇല്ലെന്നു മാത്രമല്ല,ഒരു പെണ്മയിലിനെ പാട്ടിലാക്കാന്‍ ആണ്മയിലിന് ചില്ലറ കഷ്ടപ്പാടൊന്നുമല്ല ഉള്ളത്.ഡാന്‍സ് കളിച്ചു ഇമ്പ്രെസ്സ് ചെയ്യണം പോലും.അപ്പോള്‍ അതാണ് കാര്യം.സ്വന്തം വര്‍ഗം നല്ല രീതിയില്‍ മുന്നോട്ട് പോകണമെങ്കില്‍ പരസ്പരം മത്സരിക്കാതെ,അല്ലെങ്കില്‍ എതിര്‍ലിംഗത്തെ വില കുറച്ചു കാണാതെ,പരസ്പര ബഹുമാനത്തോടെ മുന്നോട്ട് പോകണമെന്ന് അവര്‍ക്ക് വരെ അറിയാം.എന്നാണാവോ നമ്മള്‍ മനുഷ്യര്‍ ഈ പരസ്പരബഹുമാനം പഠിക്കുന്നത്?