ദീർഘകാല സുഹൃത്തുമായി ഡേറ്റിം​ഗ് നടത്തി അമല പോൾ

തെന്നിന്ത്യയിലെ നടിമാരിൽ ഏറെ ശ്രദ്ധേയയാണ് അമല പോൾ. അഭിനയപ്രാധാന്യമുള്ള വേഷങ്ങളിലും ഗ്ലാമർ വേഷങ്ങളിലും തിളങ്ങിയ താരമാണ് അമല. നിരവധി ചിത്രങ്ങളിലൂടെ നടി പ്രേക്ഷകരുടെ മനസിലിടം നേടി. മലയാളി ആണെങ്കിലും അന്യ ഭാഷകളിലും നടി തിളങ്ങി. തന്റെ കഥാപാത്രങ്ങളെ എല്ലാം വളരെ മികവുറ്റതാക്കാൻ അമലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച് നടി പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ലാൽ ജോസ് ഒരുക്കിയ നീലത്താമര എന്ന ചിത്രത്തിലൂടെയാണ് നടിയുടെ അരങ്ങേറ്റം. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ താരം അഭിനയിച്ചു. മലയാളത്തിൽ ചുരുക്കം സിനിമകളെ അമല ചെയ്തിട്ടുള്ളു എങ്കിലും മലയാളികൾക്ക് പ്രിയ സിനിമകളാണ് അവയെല്ലാം

ഇപ്പോഴിത വൈറലാകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. ചിത്രങ്ങൾക്ക് ഒപ്പമുള്ള ക്യാപ്ഷൻ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ക്യാപ്ഷന്റെ ആദ്യത്തെ വരിയാണ് പ്രശ്നമായത്. “എന്റെ ദീർഘകാല സുഹൃത്തുമായി ഒരു ഡേറ്റ് ഉണ്ടായിരുന്നു..” എന്നായിരുന്നു ആദ്യത്തെ വരി. പിന്നീട് “ഞാൻ എന്റെ കയാക്കിനെക്കുറിച്ചാണ് സംസാരിക്കുന്നത്” എന്ന് രണ്ടാമത്ത് കുറിച്ചിട്ടുമുണ്ട്. ഗോവയിൽ കായക് ബോട്ടുകൾക്ക് ഒപ്പമുള്ള ചിത്രമാണ് അമല പോസ്റ്റ് ചെയ്തത്.

നായികയായി തിളങ്ങി നിൽക്കവെയാണ് അമല പോൾ സംവിധായകൻ എ എൽ വിജയിയുമായി വിവാഹിത ആകുന്നത്. എന്നാൽ അധിക കാലം വിവാഹ ബന്ധം നീണ്ടു പോയില്ല. ഇരുവരും വിവാഹ ബന്ധം വേർപെടുകയും ചെയ്തു. മാത്രമല്ല എ എൽ വിജയ് രണ്ടാമത് വിവാഹിതനാവുകയും ചെയ്തു.