അറബ് രാജ്യങ്ങൾ ഞടുങ്ങി, വീറ്റോ ആയുധം ഉപയോഗിച്ച് അമേരിക്ക

ഇസ്രായേലിനെ തളയ്ക്കാൻ ആകില്ല, ഇസ്രായേലിനെതിരായ ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയിൽ വന്ന പ്രമേയം അമേരിക്ക വീറ്റോ ചെയ്തു. ലോകത്തേ ഏറ്റവും വലിയ വജ്രായുധമായ വീറ്റോ പവർ എടുത്ത് ഉപയോഗിച്ചും ഇസ്രായേലിനെ രക്ഷിച്ചും ചേർത്ത് നിർത്തിയും ഉള്ള അമേരിക്കയുടെ നീക്കങ്ങളാണ്. യുഎൻ സെക്യൂരിറ്റി കൗൺസിലിൽ 15 രാജ്യങ്ങളാണുള്ളത്. യുഎഇ ആണ് പ്രമേയം ആണ് അവതരിപ്പച്ചത്. 13 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. ബ്രിട്ടൺ വിട്ടു നിന്നു.

അമേരിക്ക വീറ്റോ അധികാരം ഉപയോ​ഗിച്ച് പ്രമേയം നീക്കം ചെയ്തു. യുഎനിൽ ഇസ്രായേലിനെതിരെ വന്ന പരാതി അതിനാൽ തകർന്നടിഞ്ഞു. യുഎൻ ജനറൽ അന്റോണിയോ ​ഗുട്ടൻസാണ് വിവരം അന്താരാഷ്ട്ര സമൂഹത്തെ അറിയിച്ചത്. ഗാസയിൽ ഇസ്രേയേലിന്റെ വെടിനിർത്തലാണ് ആവശ്യമെന്നാണ് യുഎൻ മേധാവി പറഞ്ഞത്. വീറ്റോ അധികാരം ഉപയോ​ഗിച്ച് അമേരിക്ക ഇസ്രായേലിനെ സംരക്ഷിച്ചിരിക്കുകയാണ്.

ഒക്‌ടോബർ 7 ന് ഇസ്രായേലിനെതിരെ ഹമാസ് ഏകപക്ഷീയമായി നടത്തിയ ആക്രമണത്തെ തുടർന്നാണ് യുദ്ധം ആരംഭിക്കുന്നത്. ഇതിനോടകം രണ്ട് ഭാ​ഗത്തുമായി നിരവധി മരണങ്ങൾ നടന്നുകഴിഞ്ഞു. ഭീകരവാദത്തെ പൂർണ്ണമായും ഇല്ലാതാക്കുമെന്നാണ് ഇസ്രായേലിന്റെ പ്രഖ്യാപിത നയം. എന്നിരുന്നലും ഇക്കഴിഞ്ഞ ദിവസം താത്കാലികമായി വെടിനിർത്തൽ പ്രഖ്യാപിക്കുകയും യുദ്ധ തടവുകരെ പരസ്പരം കൈമാറുകയും ചെയ്തിരുന്നു. എന്നാൽ, വെടിനിർത്തൽ ലംഘിച്ച് ഹമാസ് അക്രമം അഴിച്ചുവിട്ടത് പ്രദേശത്ത് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.