തമിഴകം പിടിക്കാൻ അമിത്ഷാ ഇറങ്ങി 39ൽ 25 ലോക്സഭാ സീറ്റുകൾ ലക്ഷ്യം

തമിഴ് നാട്ടിൽ ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ബിജെപി. പാർട്ടിയിലെ മുൻ നിര താരം അമിത്ഷാ തമിഴുനാട്ടിൽ വൻ റാലികൾ നടത്തി. 39ൽ 25 ലോക സഭാ സീറ്റുകൾ തമിഴുനാട്ടിൽ നിന്നും ബിജെപിയും സഖ്യ കക്ഷികളും കൂടി നേടും എന്ന് പ്രഖ്യാപനം നടത്തി.കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വഥ്തിൽ വീണ്ടും വൻ ഭൂരിപക്ഷത്തിൽ സർക്കാർ രൂപീകരിക്കും.വെല്ലൂർ ജില്ലയിലെ പള്ളിക്കൊണ്ടയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്യവെ ഷാ പറഞ്ഞു.

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് അനുസ്മരിച്ചുകൊണ്ട് ഷാ പറഞ്ഞു, “നരേന്ദ്ര മോദി ചോള സാമ്രാജ്യത്തിന്റെ പ്രതീകമായ സെൻഗോൾ വീണ്ടും സ്ഥാപിച്ചു.” പുതിയ പാർലമെന്റ് മന്ദിരത്തിൽ സെൻഗോൾ സ്ഥാപിച്ചതിന് നന്ദി സൂചകമായി തമിഴ്‌നാട്ടിൽ നിന്ന് 25 എൻഡിഎ എംപിമാരെ തിരഞ്ഞെടുക്കണമെന്ന് ഷാ പറഞ്ഞു.കഴിഞ്ഞ ഒമ്പത് വർഷമായി മോദി സർക്കാർ തമിഴ്‌നാടിന് വേണ്ടി എന്താണ് ചെയ്തതെന്ന് ഒരു പൊതുവേദിയിൽ മുഖ്യമന്ത്രി സ്റ്റാലിൻ എന്നോട് ചോദിച്ചു. അദ്ദേഹത്തിന്റെ ചോദ്യത്തിന് ഉത്തരം നൽകാൻ ഞാൻ ഇവിടെ വന്നിരിക്കുന്നു.

സ്റ്റാലിന്റെ ഡിഎംകെ യുപിഎ സർക്കാരിന്റെ ഭാഗമായിരുന്നപ്പോൾ 10 വർഷം കൊണ്ട് 95,000 കോടി രൂപയാണ് തമിഴ്‌നാടിന് കേന്ദ്രത്തിൽ നിന്ന് ലഭിച്ചതെന്നും ഷാ കൂട്ടിച്ചേർത്തു. എന്നാൽ മോദി സർക്കാർ തമിഴുനാടിനു 9വർഷം കൊണ്ട് നല്കിയത് 2.48 ലക്ഷം കോടിയാണ്‌. കോൺഗ്രസിനെയും ഡിഎംകെയെയും 2ജി, 3ജി, 4ജി പാർട്ടികളെന്ന് വിശേഷിപ്പിച്ച ഷാ പറഞ്ഞു, “മാരൻ കുടുംബം 2ജിയാണ്, രണ്ട് തലമുറകൾ അഴിമതി രാഷ്ട്രീയത്തിൽ ചെലവഴിച്ച കരുണാനിധി കുടുംബം 3 ജിയാണ്. 3 തലമുറകളായി അഴിമതിയിൽ തുടരുന്ന ഇന്ത്യയിലെ ഏക പാർട്ടിയും ഡി എം കെയാണ്‌.2ഗ്ഗ്, 3ഗ്ഗ്, 4ഗ്ഗ് എന്നിവയെ പുറത്താക്കി തമിഴ്‌നാടിന്റെ ഭരണം സംസ്ഥാനത്തിന്റെ മണ്ണിന്റെ മകനെ ഏൽപ്പിക്കാനുള്ള സമയമാണിത് എന്നും അമിത്ഷാ പറഞ്ഞു