ഒന്ന് ഉറക്കെ വിളിക്കാൻ പോയിട്ട് കരയാൻ പോലും ആവതെ നീ അനുഭവിച്ച വേദന എത്രമാത്രമായിരിക്കും, കുറിപ്പ്

സംസാര ശേഷി ഇല്ലാത്ത പതിനൊന്ന് വയസുകാരനെ തെരുവു നായ കടിച്ചു കൊന്നെന്ന വാർത്ത വേദനയോടെയാണ് മലയാളികൾ കേട്ടത്. മനുഷ്യരെ കടിച്ചു കീറുന്ന തെരുവ് നായകളുടെ അവസാനത്തെ ഇരയായാണ് മുഴപ്പിലങ്ങാട് കെട്ടിനകം സ്വദേശി നിഹാൽ. കണ്ണൂർ ജില്ലയിൽ തെരുവ് നായ വന്ധ്യ കരണം നിലച്ചതും റോഡരികിൽ മാലിന്യം അന യന്ത്രിതമായി തള്ളുന്നതാണ് തെരുവ് നായ്ക്കൾ പെറ്റുപെരുകാൻ ഇടയാക്കിയത്. ഇവയെ നിയന്ത്രിക്കാനോ ഉൻമൂലനം ചെയ്യാനോ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്ന ആരോപണം ശക്തമാകുന്നുണ്ട്. നീ അനുഭവിച്ച വേദന എത്രമാത്രമായിരിക്കും. ഒന്ന് ഉറക്കെ വിളിക്കാൻ പോയിട്ട് ഒന്ന് കരയാൻ പോലും ആവത് ഇല്ലാത്ത നിന്നെ നായകൾ കടിച്ചു കുടഞ്ഞു കാണും. എന്ത്‌ പറഞ്ഞിട്ടും കാര്യമില്ല പൊന്നേ. നിന്റെ ജീവനേക്കാൾ വില തെരുവിലെ നായകൾക്ക് നൽകുന്ന മൃഗസ്നേഹികൾക്ക് നാളെ ഈ വാർത്ത മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വ്യാജ വാർത്ത മാത്രമായിരിക്കും. നീ ചെന്ന് ഉപദ്രവിച്ചത് കൊണ്ടോ കല്ലെറിഞ്ഞത് കൊണ്ടോ നിഷ്കളങ്കരായ നായകൾ നിന്നെ കടിച്ചുവെന്ന് അവർ പറഞ്ഞേക്കുമെന്ന് പറയുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്.

അഞ്ജുവിന്റെ കുറിപ്പിങ്ങനെ

പതിനൊന്ന് വയസ്സുള്ള ഒരു കുഞ്ഞിനെ തെരുവ് നായകൾ വളഞ്ഞിട്ട് കടിച്ചു കൊന്ന് കേട്ടോ! കുഞ്ഞിന് സംസാര ശേഷി ഇല്ലാത്തതിനാൽ അതിന് ഒന്ന് ഉറക്കെ വിളിച്ചു കരയാൻ പോലും കഴിഞ്ഞില്ല. നിലവിൽ മനുഷ്യജീവനേക്കാളും വിലയുള്ളതായി തീരുന്നുണ്ട് മൃഗങ്ങളുടെ ജീവൻ എന്നതിനാൽ ഇതിനെ കുറിച്ച് ആർക്കും വലിയ ചർച്ചയോ നോവോ ഉണ്ടാവും എന്ന് തോന്നുന്നില്ല.

ഇവിടെ അടിസ്ഥാന പ്രശ്നം ഓരോരുത്തരുടേയും മനോഭാവമാണ്. തെരുവുനായ്ക്കളെ കൊല്ലാൻ പാടില്ല എന്നു വാദിക്കുന്ന എത്ര മൃഗ സ്നേഹികൾ തെരുവുനായ്ക്കളെ സ്വന്തം വീട്ടിൽ വളർത്തി സംരക്ഷിച്ച് മറ്റുള്ളവർക്ക് മാതൃക കാണിക്കാൻ തയ്യാറുണ്ട് ?ഈ മൃഗസ്നേഹികളിൽ എത്രപേർക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും നായയുടെ കടി ഏൽക്കേണ്ടി വന്നിട്ടുണ്ട്?ഒരിക്കൽ പോലുമില്ല..

തെരുവുനായ്ക്കൾ ക്രമാതീതമായി പെരുകുന്നതിനും ആക്രമണകാരികൾ ആയീ മാറുന്നതിനും ഇടയാക്കുന്ന സാഹചര്യങ്ങളിൽ പ്രധാനം അശാസ്ത്രീയമായ മാലിന്യ സംസ്കരണം തന്നെയാണ് . പാതയോരങ്ങളിൽ അലക്ഷ്യമായി വലിച്ചെറിയുന്ന അറവുശാലാ മാലിന്യങ്ങൾ മുതൽ വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലും കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ വരെ തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രങ്ങളായി മാറുന്നു.

ഇറച്ചിക്കടകളും അറവുശാലകളും ഹോട്ടലുകളും അവരവരുടെ മാലിന്യം സംസ്കരിക്കുന്നതിനുളള പ്ലാന്റുകൾ സ്വന്തമായി സ്ഥാപിക്കണമെന്ന് നിയമമുണ്ടെങ്കിലും ഇതു മറികടക്കാൻ വലുപ്പം കുറഞ്ഞ ഒരു മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ചശേഷം മാലിന്യം മുഴുവനും റോഡിലും പൊതുസ്ഥലങ്ങളിലും തളളുന്ന രീതിയാണ് കണ്ടു വരുന്നത് . ഒരു സ്ഥാപനത്തിൽ സ്ഥാപിക്കുന്ന മാലിന്യ സംസ്കരണ പ്ലാന്റ് ആസ്ഥാപനത്തിനു പര്യാപ്തമാണോ എന്ന് പരിശോധിക്കാൻ ഉത്തരവാദിത്വപ്പെട്ട ആരും തയ്യാറല്ല എന്നത് തന്നെയാണ് കേരളത്തിൽ തെരുവ്നായ്ക്കൾ പെരുകുന്നതിനുള്ള പ്രധാന കാരണം.

ഒന്നും പറയാനില്ല കുഞ്ഞേ! തെരുവ് നായകൾ കൂട്ടത്തോടെ ആക്രമിച്ചപ്പോൾ ഭയന്നുപ്പോയ, നിന്റെ അപ്പോഴത്തെ മാനസിക അവസ്ഥ ഓർത്ത് കരൾ പറിഞ്ഞുപ്പോകുന്നുണ്ട്. നീ അനുഭവിച്ച വേദന എത്രമാത്രമായിരിക്കും. ഒന്ന് ഉറക്കെ വിളിക്കാൻ പോയിട്ട് ഒന്ന് കരയാൻ പോലും ആവത് ഇല്ലാത്ത നിന്നെ നായകൾ കടിച്ചു കുടഞ്ഞു കാണും. എന്ത്‌ പറഞ്ഞിട്ടും കാര്യമില്ല പൊന്നേ. നിന്റെ ജീവനേക്കാൾ വില തെരുവിലെ നായകൾക്ക് നൽകുന്ന മൃഗസ്നേഹികൾക്ക് നാളെ ഈ വാർത്ത മാധ്യമങ്ങൾ സൃഷ്ടിക്കുന്ന വ്യാജ വാർത്ത മാത്രമായിരിക്കും. നീ ചെന്ന് ഉപദ്രവിച്ചത് കൊണ്ടോ കല്ലെറിഞ്ഞത് കൊണ്ടോ നിഷ്കളങ്കരായ നായകൾ നിന്നെ കടിച്ചുവെന്ന് അവർ പറഞ്ഞേക്കും.പൊന്ന് മോന് കണ്ണീർ പ്രണാമം