ഇടത് തീവ്രവാദികളേ 2 കൊല്ലം കൊണ്ട് തുടച്ച് നീക്കും- അമിത് ഷാ കമ്മ്യൂണിസം

ഇടതുപക്ഷ തീവ്രവാദത്തിന്റെ അന്ത്യം അടുത്തു എന്നും ഇടത് ഭീകരന്മാരേ മുഴുവൻ തുടച്ച് നീക്കും എന്നും കേന്ദ്ര ആഭ്യന്തിര മന്ത്രി അമിത് ഷാ. രണ്ട് വർഷം കൂടി കഴിഞ്ഞാൽ ഇടത് പക്ഷ ഭീകരന്മാർ ഇല്ലാത്ത ഇന്ത്യ ആയിരിക്കും ഉണ്ടാവുക. പരിഷ്കൃത സമൂഹത്തിനും ജനാധിപത്യത്തിനും ഇന്ത്യയുടെ പരമാധികാരത്തിനും എതിരായി പ്രവർത്തിക്കുന്നവരാണ്‌ ഇടത് ഭീകരന്മാർ. ഇവരുടെ പണത്തിന്റെയും ആയുധങ്ങളുടേയും ഉറവിടം ചൈനയും പാക്കിസ്ഥാനുമാണ്‌. ഇന്ത്യയിൽ സായുധ വിപ്ലവത്തിലൂടെ ജനാധിപത്യം അട്ടിമറിച്ച് കമ്യൂണിസ്റ്റ് ഭരണം സ്ഥാപിക്കുകയാണ്‌ ഈ ആശയക്കാരുടെ ദിവാസ്വപ്നം. ഇതിനായി ഇവർ ഉപയോഗിക്കുന്നത് അത്യാധുനിക യന്ത്ര തോക്കുകളും മറ്റും ആണ്‌. എങ്ങിനെയാണ്‌ ഇവർക്ക് തോക്കും, ഗ്രനേഡുകളും, ബോംബുകലും ലഭിക്കുന്നത് എന്നതിന്റെ മാത്രം കാരനം അന്വേഷിച്ചാൽ എത്തുക ചൈനീസ് ബന്ധങ്ങളിലാണ്‌. ഇന്ത്യയേ കമ്യൂണിസ്റ്റ് രാജ്യമാക്കാനുള്ള ഇവർ നടത്തുന്ന സായുധ വിപ്ലവം ഇന്ത്യ ഇന്നുവരെ നേടിയ എല്ലാ മൂല്യങ്ങൾക്കും എതിരാണ്‌. മാത്രമല്ല മറ്റൊരു താലിബാൻ കൂടിയാണ്‌ ഇവർ സ്വപ്നങ്ങളിൽ വിഭാവനം ചെയ്യുന്നതും എന്നും വിമർശനം ഉണ്ട്.

ഇടതുപക്ഷ തീവ്രവാദം അതിന്റെ അവസാന ഘട്ടത്തിലാണെന്നും അടുത്ത രണ്ട് വർഷത്തിനുള്ളിൽ പൂർണമായി വേരോടെ പിഴുതെറിയുമെന്നും പറഞ്ഞ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുകയാണ്‌. മാവോയിസ്റ്റുകളെ നേരിടാൻ കേന്ദ്രസേനയെ വിന്യസിക്കുക, വികസനം യുക്തിസഹമാക്കുക തുടങ്ങിയ കാര്യങ്ങളാണ് നരേന്ദ്രമോദി സർക്കാരിന്റെ മുൻഗണനകളെന്ന് അമിത് ഷാ പറഞ്ഞു. വന പ്രദേശത്തേ താവളങ്ങളിൽ സുരക്ഷാ ക്യാമ്പുകൾ സ്ഥാപിക്കുക പുതിയ പോസ്റ്റുകൾ സ്ഥാപിക്കുക എന്നിവ ലക്ഷ്യം ഇടുന്നു. ഉപഗ്രഹ സഹായത്തിൽ വനത്തിലെ ഇവരുടെ നീക്കങ്ങൾ കണ്ടെത്തും. കൂടുതലും കനത്ത വനപ്രദേശങ്ങളിൽ, സുരക്ഷാ സംവിധാനത്തിനോ ഭരണ സംവിധാനത്തിനോ യാതൊരു കടന്നുകയറ്റവും നടത്താൻ കഴിയാത്ത സ്ഥലങ്ങളിൽ ഉപഗ്രഹ സഹായം തേടും.

ഭീഷണികൾ ഇതിനകം കേന്ദ്ര സായുധ പോലീസ് സേനയുടെ 195 ക്യാമ്പുകൾ സ്ഥാപിക്കുകയും 44 എണ്ണം കൂടി സ്ഥാപിക്കാൻ തയ്യാറെടുക്കുകയും ചെയ്യുകയാണ്‌. മാവോയിസ്റ്റുകൾ ഒരിക്കൽ അവരുടെ പോക്കറ്റ് ബറോകളിൽ നിന്ന് ഉന്മൂലനം ചെയ്യപ്പെട്ട ശേഷം അയൽ സംസ്ഥാനങ്ങളിൽ അഭയം പ്രാപിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അതിർത്തി സംസ്ഥാനങ്ങൾ ജാഗ്രത കാണിക്കണം എന്നും അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഢ്, തെലങ്കാന എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വ്യാഴാഴ്ച അവലോകന യോഗം നടത്തുകയുണ്ടായി.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ; ആഭ്യന്തര സെക്രട്ടറി എ കെ ഭല്ലയും ഇതിൽ പങ്കെടുത്തു.

നാല് ദശാബ്ദത്തിനിടെ മാവോയിസ്റ്റ് ആക്രമണം ഏറ്റവും കുറവാണുണ്ടായത് 2022ലാണ്. തീവ്ര സംഘടനകളുണ്ടാക്കുന്ന ആക്രമണങ്ങൾ 52 ശതമാനവും മരണം 69 ശതമാനവും കുറഞ്ഞു. ദേശീയ അന്വേഷണ ഏജൻസിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സംഘടകൾക്ക് ലഭിക്കുന്ന പണത്തെക്കുറിച്ച് സൂക്ഷമമായി നിരീക്ഷിക്കുകയാണ്. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സിന്റെ 195 ക്യാംപ് തുടങ്ങി. 44 എണ്ണം കൂടി ഉടൻ തുടങ്ങും. ഇത്തരം പ്രദേശങ്ങളിൽ റോഡ് നിർമാണം, ടെലി കമ്മ്യൂണിക്കേഷൻ, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിൽ കൂടുതൽ വികസനം നടത്തിവരുകയാണ്. പ്രശ്നബാധിത പ്രദേശങ്ങളിൽ 14,000 പുതിയ പദ്ധതികൾ ആരംഭിച്ചു. ഇതിൽ 80 ശതമാനം പൂർത്തിയാക്കി’’–അമിത് ഷാ പറഞ്ഞു.

2005-2014 നെ അപേക്ഷിച്ച് 2014-2023 കാലയളവിൽ എൽഡബ്ല്യുഇ അക്രമങ്ങളിൽ 52%, മരണങ്ങളിൽ 69%, സുരക്ഷാ സേനകൾക്കിടയിലെ മരണങ്ങളിൽ 72%, സിവിലിയൻ മരണങ്ങളിൽ 68% കുറവുണ്ടായതായി അദ്ദേഹം പറഞ്ഞു.മാവോയിസ്റ്റുകൾ മൂലം മരിക്കുന്ന ഇരകൾക്ക് എക്സ്ഗ്രേഷ്യ 40 ലക്ഷം രൂപയായി ഉയർത്തിയതായി ഷാ പറഞ്ഞു. 2017ലാണ് ഇത് അവസാനമായി 5 ലക്ഷം രൂപയിൽ നിന്ന് 20 ലക്ഷം രൂപയായി പരിഷ്കരിച്ചത്.ഇതാണിപ്പോൾ 40 ലക്ഷം ആക്കി കൂട്ടിയത്.ദുരിതബാധിത സംസ്ഥാനങ്ങളിൽ വികസനം ഊർജിതമാക്കാൻ ആഗ്രഹിക്കുന്ന കേന്ദ്രം റോഡ് നിർമാണം, ടെലികമ്മ്യൂണിക്കേഷൻ, സാമ്പത്തിക ഉൾപ്പെടുത്തൽ, നൈപുണ്യ വികസനം, വിദ്യാഭ്യാസം എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഇടതുപക്ഷ തീവ്രവാദം ഏറ്റവുമധികം ബാധിച്ച ജില്ലകളിൽ വികസനം ത്വരിതപ്പെടുത്തുന്നതിന് പ്രത്യേക കേന്ദ്ര സഹായം ഉണ്ടാകും.ഇതുമായി ബന്ധപ്പെട്ട് 14,000-ത്തിലധികം പദ്ധതികൾ കേന്ദ്രം ആരംഭിച്ചതായി ഷാ പറഞ്ഞു. ഈ പദ്ധതികളിൽ 80 ശതമാനത്തിലധികം പൂർത്തീകരിക്കുകയും 3,296 കോടി രൂപ ദുരിതബാധിത സംസ്ഥാനങ്ങൾക്ക് നൽകുകയും ചെയ്തു.