ബച്ചനും അയോധ്യയില്‍ സ്ഥലം വാങ്ങി, ആദ്യ വെജിറ്റേറിയൻ 7സ്റ്റാർ ഹോട്ടലും അയോധ്യയിൽ

ഉത്തര്‍ പ്രദേശിലെ അയോധ്യ നഗരം രാജ്യത്തെ പുതിയ ആകര്‍ഷണ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. പുതിയ എയര്‍പോര്‍ട്ടും നവീകരിച്ച റെയില്‍വേ സ്റ്റേഷനും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതോടെ നഗരം വലിയ രീതിയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

ക്ഷേത്ര നഗരമായ അയോധ്യയിൽ സസ്യാഹാരം മാത്രം വിളമ്പുന്ന രാജ്യത്തെ ആദ്യത്തെ സെവൻ സ്റ്റാർ ആഡംബര ഹോട്ടൽ സ്ഥാപിക്കും. ഇതും ലോകത്തിനു മറ്റൊരു അത്ഭുതമാകും. മാംസവും മദ്യവും ഇല്ലാതെ ഒരു സെവൻ സ്റ്റാർ ഹോട്ടൽ ലോകത്തിനു അതുഭ്തമാകും. മുംബൈ ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനം അയോധ്യയിൽ പഞ്ചനക്ഷത്ര ഹോട്ടലും സ്ഥാപിക്കും. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമായ ജനുവരി 22 മുതൽ ഭവനപദ്ധതിയും ആരംഭിക്കും.

ക്ഷേത്രം തുറന്നത് നഗരത്തിൽ ഹോട്ടലുകളും ഭവന പദ്ധതികളും ഉൾപ്പെടെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. ഒരു ദിവസം 3 ലക്ഷം ഭക്തർ വരുന്ന അയോധ്യയിൽ ആവശ്യമായ ഹോട്ടലും ആഹാര ശാലകലും ഒക്കെ ഒരുങ്ങുകയാണ്‌. മുംബൈ, ഡൽഹി, മറ്റ് പ്രധാന നഗരങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ വിമാനത്താവളവും നവീകരിച്ച റെയിൽവേ സ്റ്റേഷനും ഇതിനകം തന്നെ നഗരത്തിൽ പ്രവർത്തനക്ഷമമാണ്. ലഖ്‌നൗവിൽ നിന്നുള്ള ഹെലികോപ്റ്റർ സർവീസും വെള്ളിയാഴ്ച മുതൽ ആരംഭിക്കും.

സൂപ്പർസ്റ്റാർ അമിതാഭ് ബച്ചൻ ക്ഷേത്രത്തിൽ നിന്ന് ഏകദേശം 15 മിനിറ്റ് അകലെ ‘ദ സരയു’ എന്ന ആഡംബര എക്‌സ്‌ക്ലേവിൽ ഒരു സ്ഥലം വാങ്ങി. ഇവിടെ തന്റെ വാർദ്ധക്യ കാല ഭവനം പണിയാനും ഇനിയുള്ള ജീവിതം അയോധ്യയിൽ ആക്കാനുമാണ്‌ അമിതാഭ് ബച്ചന്റെ ആഗ്രഹം.മുംബൈ ആസ്ഥാനമായുള്ള ഡെവലപ്പർ ദി ഹൗസ് ഓഫ് അഭിനന്ദൻ ലോധപ്ലോട്ടിന്റെ വലുപ്പവും മൂല്യവും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, 10,000 ചതുരശ്ര അടി സ്ഥലത്തിന് 14.5 കോടി രൂപ ചെലവ് വരുമെന്ന് വ്യവസായ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.

കൂടാതെ, സരയൂ നദിയുടെ തീരത്ത് നിരവധി പഞ്ച നക്ഷത്ര ഹോട്ടലുകൾ വരും. 110 ഓളം ചെറുതും വലുതുമായ ഹോട്ടലുടമകൾ നഗരത്തിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി അയോധ്യയിൽ ഭൂമി വാങ്ങുന്നുണ്ട്. സോളാർ പാർക്കും ഇവിടെ നിർമിക്കുന്നുണ്ട്.