ലോക ഫുട്ബാൾ താരങ്ങൾക്ക് കൈ കൊടുത്ത് അമിതാഭ് ബച്ചൻ ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

കഴിഞ്ഞ ദിവസം റിയാദിലെ കിംഗ് ഫഫദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ മാച്ചിൽ അമിതാഭ് ബച്ചനായിരുന്നു പ്രധാനഅതിഥി. എന്നാൽ ഇതിനേക്കാൾ സന്തോഷമുള്ള മറ്റൊരു സംഭവമാണ് പിന്നീട് ഉണ്ടായത്. ലോക ഫുട്ബാൾ താരങ്ങളായ മെസിക്കും റൊണാൾഡോക്കും അമിതാഭ് ബച്ചൻ കൈകൊടുക്കുകയും, അവരുമായി ചെറിയ കുശലന്വേഷണം നടത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ അമിതാഭ് ബച്ചൻ തന്നെയാണ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്.

‘ക്രിസ്റ്റ്യാനോ റൊണാൾഡോ, ലിയോണൽ മെസി, എംബാപ്പെ, നെയ്മർ എല്ലാവരും ഒരുമിച്ച് കളിക്കുന്നു. മത്സരം ഉദ്ഘാടനം ചെയ്യാൻ നിയോഗിക്കപ്പെട്ടത് ഈ ഞാനും. അവിശ്വസനീയം!’എന്ന അടിക്കുറുിപ്പോടെ പങ്കുവെച്ച വീഡിയോ നിമിഷ നേരങ്ങൾക്കുളളിൽ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.

മെസ്സിയും റൊണാൾഡോയും ഒരുമിച്ചുള്ള അവസാന മാച്ചിനാണ് റിയാദ് ഇന്നലെ സാക്ഷ്യം വഹിച്ചത്. ആരാധകരെ ആവേശത്തിലാക്കിയ മത്സരത്തിൽ ഇരുതാരങ്ങളും ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ജനപ്രിയ ക്വിസ് പരിപാടിയായ കോൻ ബനേഗാ ക്രോർപതിയുടെ ഒരു എപ്പിസോഡിൽ അമിതാഭ് ബച്ചൻ തന്റെ ഫുട്ബോൾ പ്രിയത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഏറ്റവും ഇഷ്ടമുള്ള ഫുട്ബോൾ താരം പെലെ ആണെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.