കാലാവസ്ഥ വ്യതിയാനം ഗൗരവതരം : അമിതാവ് ഘോഷ്

ഷാര്‍ജ : വളരെയേറേ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമാണ് കാലാവസ്ഥ വ്യതിയാനമെന്നും ഉത്തരവാദിത്തത്തോടെ പ്രതികരിക്കാന്‍ വ്യക്തികള്‍ക്കടക്കം ബാധ്യതയുണ്ടെന്നും എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ അമിതാവ് ഘോഷ് .ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംവദിക്കുകയായിരുന്നു ഘോഷ്.

തന്റെ ഏറ്റവും പുതിയ കൃതിയായ ‘ഒരു ജാതിക്ക ശാപം: പ്രതിസന്ധിയിലായ ഒരു ഗ്രഹത്തിന്റെ ദൃഷ്ടാന്തങ്ങള്‍’ എന്ന നോവലിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു . മനുഷ്യരാശിയെ മുള്‍ മുനയില്‍ നിര്‍ത്തുന്ന ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, അവ മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍, എന്നിവയെ അഭിസംബോധന ചെയ്യുന്നതാണ് നോവല്‍. മാധ്യമ പ്രവര്‍ത്തക അഞ്ജന ശങ്കര്‍ മോഡറേറ്ററായിരുന്നു.