ആ സമയത്ത് വല്ലാണ്ട് ടെൻഷനടിച്ചു പോയി, തീരെ വയ്യാതിരിക്കുന്ന സമയത്ത് അവൾ മിണ്ടുകയേ ഇല്ല- സാജൻ സൂര്യ

മക്കളെക്കുറിച്ചും ഭാര്യയെക്കുറിച്ചും തുറന്നു പറയുകയാണ് സാജൻ സൂര്യ. മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സാജൻ സൂര്യ. സിനിമയിലും സീരിയലിലും താരം അഭിനയിച്ചെങ്കിലും തിളങ്ങിയത് സീരിയലുകളിലൂടെയാണ്. നൂറോളം പരമ്പരകളിൽ അഭിനയിച്ച സാജൻ ഇപ്പോഴും മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുകയാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടൻ. താരം പങ്കുവെയ്ക്കുന്ന കുറിപ്പുകളൊക്കെ വളരെ പെട്ടെന്ന് ശ്രദ്ധേയമായി മാറാറുണ്ട്.

മാളവികയെന്നാണ് മൂത്തയാൾ പേര്, മീനാക്ഷിയെന്നാണ് രണ്ടാമത്തെ പേര്. മൂത്തയാൾ സൈലന്റാണ്, എവിടെക്കൊണ്ടുനിർത്തിയാലും അവിടെ അങ്ങ് ഇരുന്നോളും, യാത്രകളിലെല്ലാം അവൾ സൈലന്റായിരിക്കും. പഠിപ്പിലും ഡാൻസിലുമൊക്കെയായി സ്മാർട്ടാണ് അവൾ. രണ്ടാമത്തെയാൾ അങ്ങനെയേ അല്ല. എന്നെ ഇന്റർവ്യൂ ചെയ്യുകയാണെങ്കിൽ കമന്റ് മുഴുവനും വരുന്നത് അവളുടെ അടുത്ത് നിന്നായിരിക്കും. അങ്ങനെയുള്ളയാൾ ചേച്ചിയുടെ അടുത്തും അടങ്ങി ഇരിക്കില്ലല്ലോ, ഭയങ്കര സ്‌നേഹമാണ്, തിക്ക് ഫ്രണ്ട്‌സാണ്. എന്നാൽ ഭയങ്കര അടിയുമാണ്.

അവൾക്ക് അസുഖം വന്നാൽ അത് എല്ലാരേയും ബാധിക്കും. അവൾ ഭയങ്കര സൈലന്റാവും. കൊവിഡ് വന്നതിന് ശേഷം പോസ്റ്റ് കൊവിഡ് സിപ്റ്റംമ്‌സിന് അവളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു. ഭയങ്കര സീരിയസായിരുന്നു. ആ സമയത്ത് ഞങ്ങളൊക്കെ വല്ലാതെ ടെൻഷനടിച്ച് പോയിരുന്നു.

അവൾക്ക് പെട്ടെന്ന് ഫുഡ് പോയിസൺ അടിക്കും. ആശുപത്രിയിൽ പോയി ഡ്രിപ്പിട്ട് തിരിച്ച് പോരും അങ്ങനെയാണ് പതിവ്. തീരെ വയ്യാതിരിക്കുന്ന സമയത്ത് അവൾ മിണ്ടുകയേ ഇല്ല, അത് കാണുമ്പോൾ ചങ്ക് പറിഞ്ഞ് പോവും. ഭയങ്കര വിഷമം തോന്നും. ഫുൾടൈം ആക്ടീവാണ്. അത് കഴിഞ്ഞ് അവൾ ഓക്കെയായി വരുന്നത് നമുക്ക് ശരിക്കും അറിയാം. ആ സമയത്ത് കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല.

അവൾക്ക് കൊവിഡ് വന്ന സമയത്ത് ഞങ്ങൾ നന്നായി ബുദ്ധിമുട്ടിയിരുന്നു. ഇന്റേണൽ ഓർഗൻസിനെയൊക്കെ ബാധിച്ചിരുന്നു. ബ്രെയിനിനെ വരെ ബാധിച്ച് തുടങ്ങിയിരുന്നു. പോസ്റ്റ് കൊവിഡിനെക്കുറിച്ച് അധികം ചർച്ചയില്ലാത്ത സമയമായിരുന്നു. ആദ്യം പോയ ഹോസ്പിറ്റലുകാർക്ക് അസുഖം മനസ്സിലായിട്ടില്ലായിരുന്നു. രണ്ടാമത് പോയ ഹോസ്പിറ്റലിൽ വെച്ചായിരുന്നു അസുഖം മനസ്സിലായത്. ചിലപ്പോൾ എൻ ഐസിയുവിലേക്ക് മാറ്റേണ്ടി വരുമെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഓരോ ദിവസവും സ്റ്റിറോയ്ഡ് കുത്തിവെക്കുമ്പോൾ ഇവൾക്ക് എന്ത് മാറ്റമാണ് ഉണ്ടാവുന്നതെന്നായിരുന്നു നോക്കുന്നത്. മൂന്ന് ദിവസം കഴിഞ്ഞതോടെ റാഷസ് വന്നു, അതോടെ അത് നിർത്തി. വല്ലാണ്ട് ടെൻഷനടിച്ച് പോയ സമയമായിരുന്നു.