അച്ഛന്റെയും അമ്മയുടേയും കടമകള്‍ ഒറ്റയ്ക്ക് ചെയ്യുകയാണിപ്പോള്‍; വിവാഹജീവിതവുമായി മുന്നേറാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ സിംഗിള്‍ പാരന്റിംഗ് തിരഞ്ഞെടുക്കില്ലായിരുന്നു; അമൃത സുരേഷ്

ഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയര്‍ന്ന താരമാണ് അമൃത.തനി നാട്ടിന്‍ പുറത്തുകാരിയായ അമൃത പിന്നീട് നടന്‍ ബാലയെ വിവാഹം ചെയ്തു. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകര്‍ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകളുമുണ്ട്. എന്നാല്‍ ഇപ്പോള്‍ സിംഗിള്‍ പേരന്റിങ്ങിനെ കുറിച്ച്‌ നേരത്തെ അമൃത പറഞ്ഞ വാക്കുകള്‍ ആണ് ഇപ്പോള്‍ വൈറലാകുന്നത്.

വിവാഹജീവിതവുമായി മുന്നേറാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ സിംഗിള്‍ പാരന്റിംഗ് തിരഞ്ഞെടുക്കില്ലായിരുന്നു. അച്ഛന്റെയും അമ്മയുടേയും കടമകള്‍ ഒറ്റയ്ക്ക് ചെയ്യുകയാണിപ്പോള്‍. അച്ഛന്റെ സംരക്ഷണവും അമ്മയുടെ സ്നേഹവും ഞാന്‍ തന്നെ നല്‍കണം. പറയുന്നത്ര എളുപ്പമല്ല അത്. നോ പറയാനും യെസ് പറയാനുമുള്ള സ്വാതന്ത്ര്യം നല്‍കിയാണ് മകളെ വളര്‍ത്തുന്നത്.ആണ്‍പെണ്‍ ഭേദമില്ലാതെയാണ് അച്ഛനും അമ്മയും എന്നെയും സഹോദരിയേയും വളര്‍ത്തിയത്. ഏറെ ആത്മവിശ്വാസവും ധൈര്യവും തന്ന കാര്യമായിരുന്നു ഇത്. അതേപോലെ തന്നെയായാണ് പാപ്പുവിനെയും വളര്‍ത്തുന്നത്. സുഹൃത്തിനോടെന്ന പോലെ സംശയങ്ങളൊക്കെ ചോദിക്കാനുള്ള സ്വാതന്ത്ര്യമൊക്കെ മകള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അന്ന് അമൃത പറഞ്ഞിരുന്നു.

വ്യക്തി ജീവിതത്തില്‍ വലിയൊരു പ്രതിസന്ധി നേരിടേണ്ടി വന്നപ്പോള്‍ ശക്തമായ പിന്തുണയുമായി വീട്ടുകാര്‍ കൂടെയുണ്ടായിരുന്നു. പക്വതയില്ലാത്ത പ്രായത്തിലായിരുന്നു ആ പ്രണയം. വിവാഹജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ച്‌ സംസാരിക്കാനിഷ്ടമില്ലെന്ന് അമൃത പറഞ്ഞത് അടുത്തിടെ ചര്‍ച്ചയായി മാറിയിരുന്നു. ഗോപി സുന്ദറുമായി ഒന്നിച്ചതോടെയായിരുന്നു വിവാഹവും വിവാഹമോചനവുമൊക്കെ ചര്‍ച്ചയായത്.പരസ്പരം ചേര്‍ന്നു നില്‍ക്കുന്ന മനോഹര ചിത്രം പങ്കുവച്ചാണ് ഗോപി സുന്ദറും അമൃതയും പ്രണയം വെളിപ്പെടുത്തിയത്.