ലവന് പ്രസവ വേദന, ലവൾക്ക് വീണ വായന, അമൃതക്കും ​ഗോപിക്കും വിമർശനം

അമൃത സുരേഷിനൊപ്പമുള്ള ചിത്രങ്ങൾ പങ്കിട്ട സുന്ദറിനെതിരെ സൈബർ ആക്രമണം രൂക്ഷം. നിരവധി ആളുകളാണ് നെഗറ്റീവ് കമന്റുകളുമായി എത്തിയിട്ടുള്ളത്. ബാലയുടെ അസുഖം മാറിയോ, അവിടെ പാൽ കാച്ചൽ ഇവിടെ…, ലവന് പ്രസവ വേദന, ലവൾക്ക് വീണ വായന…’ തുടങ്ങിയ കമന്റുകളാണ് വിമർശകർ ഉയർത്തിയിട്ടുള്ളത്’. എന്നാൽ, ഇരുവരുടേയും സ്‌നേഹം എന്നെന്നും നിലനിൽക്കട്ടെയെന്ന് ആരാധകർ ആശംസിക്കുകയും ചെയ്തിട്ടുണ്ട്.

സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറും ഗായികയായ അമൃത സുരേഷും തമ്മിലുള്ള പ്രണയം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഗായികയായ അഭയ ഹിരൺമയിയുമായി ലിവിംഗ് ടുഗെതർ റിലേഷൻഷിപ്പിലായിരുന്ന ഗോപി സുന്ദർ, അമൃതയുമായുള്ള ബന്ധം വെളിപ്പെടുത്തിയതോടെയാണ് ചർച്ചകൾക്ക് ചൂടുപിടിച്ചത്.

2022 മേയിൽ ആണ് തങ്ങൾ പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.