ലോകത്തിലെ ഏറ്റവും നല്ല ഭർത്താവ് ​ഗോപി സുന്ദറെന്ന് അമൃത, വിമർശനം നിറ‍ഞ്ഞതോടെ കമന്റ് ബോക്സ് ഓഫാക്കി

പ്രണയം തുറന്ന് പറഞ്ഞപ്പോൾ മുതൽ വലിയ വിമർശനത്തിന് ഇരയാകുന്നവരാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. മോശം കമന്റുകളുമായി നിരവധി പേർ രംഗത്തെത്തിയതോടെ പ്രതികരണവുമായി ഇരുവരും രംഗത്തെത്തിയിരുന്നു. എന്നിരുന്നാലും ഇവരുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

ഇപ്പോഴിത അമൃത പങ്കുവെച്ചൊരു സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ​ഗോപി സുന്ദറിനേയും കെട്ടിപുണർന്ന് ദുബായി കടലിൽ ബോട്ട് സവാരി നടത്തുന്ന ചിത്രമാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നല്ല ഭർത്താവിന്… ഞാൻ നിന്നെ സ്നേഹിക്കുന്നു… എന്നാണ് ​ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അമൃത കുറിച്ചത്. നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നത്. ഏറെയും അമൃത-​ഗോപി സുന്ദർ പ്രണയത്തെ പരിഹസിച്ചുള്ളതായിരുന്നു. നിനക്ക് മുമ്പ് മറ്റ് പല സ്ത്രീകൾക്കും അദ്ദേഹം നല്ല ഭർത്താവായിരുന്നുവെന്നാണ് ചിലർ കമന്റ് ചെയ്ത്. പരിഹാസ കമന്റുകൾ ഏറിയതോടെ അമൃത കമന്റ് ബോക്സ് ഓഫാക്കി വെച്ചു.

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത. തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്