ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ കേരളത്തില്‍ എന്തെങ്കിലും പറയാന്‍ പറ്റാത്ത സാഹചര്യമെന്ന് എഎന്‍ ഷംസീര്‍

കൊച്ചി. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചതിന് വളഞ്ഞിട്ട് അക്രമിക്കപ്പെട്ട പൊതു പ്രവര്‍ത്തകനാണ് താനെന്ന് എഎന്‍ ഷംസീര്‍. കേരളത്തില്‍ ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ഒന്നും പറയാന്‍ പറ്റാത്ത സാഹചര്യമാണ്. സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം നല്‍കി പ്രസംഗിക്കുമ്പോഴായിരുന്നു ഷംസീറിന്റെ പ്രതികരണം.

ഗണപതി മിത്താണെന്ന് ഷംസീറിന്റെ പ്രസ്താവനയെ തുടര്‍ന്ന് വലിയ പ്രതിഷേധങ്ങളാണ് കേരളത്തിലുണ്ടായത്. ബിജെപിയും എന്‍എസ്എസും പ്രതിഷേധവുമായി രംഗത്തെത്തി. സ്പീക്കര്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടന്നിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇതുവരെ മാപ്പ് പറയുവാന്‍ ഷംസീര്‍ തയ്യാറായിട്ടില്ല.