ട്രെയിനിനു നേരെ കല്ലേറുണ്ടായ സംഭവം, കാസര്‍കോട് സംശയകരമായ സാഹചര്യത്തില്‍ 50 പേര്‍ പോലീസ് പിടിയില്‍

കാസര്‍കോട്. ട്രെയിനിനു പേരെ കല്ലേറ് ഉണ്ടാകുന്ന സാഹചര്യത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 50 പേര്‍ പിടിയില്‍. റെയില്‍വേ ട്രാക്കിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട 50 പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. വന്ദേഭാരത് ട്രെയിന് ഉള്‍പ്പെടെ നിരവധി കല്ലേറുകളാണ് അടുത്ത ദിവസങ്ങളില്‍ ഉണ്ടായത്.

10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം കല്ലേറ് ഉണ്ടായ സാഹചര്യത്തില്‍ റെയില്‍വേ ട്രാക്കിന് സമീപമുള്ള വീടുകള്‍ കേന്ദ്രീകരിച്ച് പോലീസ് രഹസ്യ നിരീക്ഷണം നടത്തുന്നുണ്ട്. ട്രെയിനുകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുവാനും തീരുമാനമായി.