ലഹരി കൊടുത്ത് ലൈംഗികമായി ഉപയോഗിക്കുന്നത് സെക്സ് അല്ല പീഡനം തന്നെയാണ്

നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെയുള്ള നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിരിക്കുകയാണ്. താൻ നേരിട്ടത് അതിക്രൂരമായ പീഡനമാണെന്നാണ് നടിയുടെ വെളിപ്പെടുത്തലുകളിൽ ഉള്ളത്. സംഭവത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് എഴുത്തുകാരി ആൻസി വിഷ്ണു. മീ ടൂ പലഹാരമാണോ എന്ന് ചോദിച്ച ഷൈൻ ടോം ചാക്കോയും, ഞാൻ ഇരയാണ് എന്ന് പറഞ് ലൈവിൽ വന്ന് ആ നടിയുടെ പേര് വിളിച്ച് പറഞ്ഞ വിജയ് ബാബുവും ആൺ അഹന്തയുടെ ധാർഷ്ട്യം ആണ്,മാറേണ്ടതുണ്ട് വിജയ്ബാബുവും, ഷൈൻ ടോം ചാക്കോയും, വിനായകനും മാത്രമല്ല, ഞാനും നിങ്ങളും നമ്മളെ ഇങ്ങനെയൊക്കെ കണ്ടിഷൻ ചെയ്ത വെച്ച സമൂഹവും അടിമുടി മാറണമെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

രക്ഷകനായി, ഞാൻ നിനക്ക് കൂട്ടാകാം, കൂടുതൽ കരുത്ത് നൽകാം, നിനക്ക് നല്ല അവസരങ്ങൾ നൽകാം, നമുക്ക് നല്ല സുഹൃത്തുക്കളായി മുന്നോട്ട് പോകാം എന്നൊക്കെ പറഞ് ഒരു പുരുഷൻ സമീപിക്കുമ്പോൾ വിശ്വസിക്കുകയും വിശ്വാസിക്കാതിരികുകയും ചെയ്യുന്ന സ്ത്രീകളുണ്ട്, വിശ്വസിച്ച് പോയ സ്ത്രീകളിൽ അധികവും ചതിക്കപ്പെട്ടിട്ട് ഉണ്ടാകും, ഏതെങ്കിലും ഒരു സമയം ഞാൻ ഇല്ലേ നിന്റെ കൂടെ, നിന്നെ ഞാൻ രക്ഷപെടുത്താം എന്ന വാക്കിന്റെ വിശ്വാസത്തിൽ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടാകാം അനവധി സ്ത്രീകൾ, അത്‌ പീഡനം തന്നെയാണ്, മറ്റ് എന്തോ കാരണങ്ങൾ കൊണ്ട് sex ന് സ്ത്രീ നിർബന്ധിക്കപെടുകയാണ്. നിരന്തരം കൂടെ നിൽക്കാം, ആട്ടിൻ തോലിട്ട് ചെന്നായയുടെ സ്വഭാവം കാണിച്ച്, ബോധം നശിപ്പിച്ച്, ലഹരി കൊടുത്തൊക്കെ ലൈംഗികമായി ഉപയോഗിക്കുന്നത് sex അല്ല പീഡനം തന്നെയാണ്,

എത്ര ന്യായികരിച്ചാലും ആണിനുള്ള so called പ്രിവിലേജ് ഇവിടെ പെണ്ണിനില്ല,കിട്ടുമോ എന്ന് വളെരെ നിസാരമായി ഇവിടെ sex ചോദിക്കുന്നു. സ്ത്രീ പുരുഷന് തന്റെ കാമവെറി തീർക്കാനുള്ള വസ്തുവായി ചിലപ്പോഴെങ്കിലും മാറുന്നു, ജോലി സ്ഥലത്ത്, സിനിമയിൽ, സ്കൂളിൽ, കോളേജിൽ, ബസ് സ്റ്റോപ്പിൽ, വീട്ടിൽ, ആശുപത്രിയിൽ, എല്ലായിടത്തും സ്ത്രീ ഒരു sex tool മാത്രമായി മാറിക്കൊണ്ടിരിക്കുന്നു.ഒരു പീഡനത്തിലും ആണ് ഇരയായിട്ടില്ല, ഇര പെണ്ണ് തന്നെയാണ്..പെണ്ണിന് കൊടുക്കുന്നതും കിട്ടുന്നതും നിങ്ങൾ ആണുങ്ങളുടെ ഔദാര്യങ്ങൾ അല്ല.മീ ടൂ പലഹാരമാണോ എന്ന് ചോദിച്ച ഷൈൻ ടോം ചാക്കോയും, ഞാൻ ഇരയാണ് എന്ന് പറഞ് ലൈവിൽ വന്ന് ആ നടിയുടെ പേര് വിളിച്ച് പറഞ്ഞ വിജയ് ബാബുവും ആൺ അഹന്തയുടെ ധാർഷ്ട്യം ആണ്,മാറേണ്ടതുണ്ട് വിജയ്ബാബുവും, ഷൈൻ ടോം ചാക്കോയും, വിനായകനും മാത്രമല്ല, ഞാനും നിങ്ങളും നമ്മളെ ഇങ്ങനെയൊക്കെ കണ്ടിഷൻ ചെയ്ത വെച്ച സമൂഹവും അടിമുടി മാറണം,

ജോലി അന്വഷിച്ച് ചെല്ലുമ്പോഴോ, സഹായം ചോദിച്ച് ചെല്ലുമ്പോഴോ,സിനിമയിൽ അവസരം അന്വഷിച്ച് ചെല്ലുമ്പോഴോ, ശരീരമോ, ജൻഡറോ ഒരു പ്രെശ്നമല്ലാതിരികട്ടെ,മീ ടൂ ഒരു പലഹാരമല്ല, അതൊരു മുന്നേറ്റമാണ്,ഇവിടെ ഇനിയും ചിലത് മാറാൻ ഉണ്ടെന്ന് വിളിച്ച് പറയാൻ സ്വാതന്ത്ര്യവും കരുത്തും നൽകുന്ന ഒരു വിശാലമായ പ്ലാറ്റ്ഫോം ആണ് മീ ടു, ഇനിയും മികച്ച നടൻമാർ അതൊരു പലഹരമാണ് എന്ന് വിചാരിച്ച് ചായക്ക് കൂട്ടാൻ കാലും നീട്ടിയിരിക്കല്ലേ,സ്നേഹം കാണിച്ചോ രക്ഷകനായോ നിങ്ങൾക്ക് ഒരു സ്ത്രീയുമായി sex ചെയ്യാം പക്ഷെ അവിടെ, സ്ത്രീയുടെ സമ്മതം പ്രാധാന്യം അർഹിക്കുന്നു, ചോദിച്ചാൽ അല്ലെ കിട്ടൂ എന്ന് ആരോ പറഞ്ഞത് കേട്ട് കിട്ടുമോ എന്ന് ചോദിക്കൽ അല്ല sex consent എന്ന് കൂടി മനസിലാക്കുക.ബോധം നശിപ്പിച്ച്, ലഹരി കൊടുത്ത്, ഉപദ്രെവിച്ച്, sex ചെയ്യുന്നത് പീഡനമാണ്,ആ അഭിനേത്രിയോടൊപ്പം, അവർ കടന്നുപോയ മാനസിക സമ്മർദ്ദങ്ങളെ മനസിലാക്കി, അവരോടൊപ്പം തന്നെ നിൽക്കുന്നു.